മനാമ: സമസ്ത ബഹ്റൈൻ പുണ്യ മാസമായ റമളാനിനു മുന്നോടിയായി പ്രഖ്യാപിച്ച അൽ ഇത്ഖാൻ – 2024 ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കമ്മിറ്റി വിദ്യാർത്ഥികൾക്കായി Students Summit ഉം വനിതകൾക്കായി Womens’ Intellectual Meet ഉം സംഘടിപ്പിച്ചു.
പ്രമുഖ പണ്ഡിതനും സൈക്കാളജിസ്റ്റുമായ ഡോ.സാലിം ഫൈസി കൊളത്തൂർ ഇരു പരിപാടികളിലും ക്ലാസ്സുകൾക്കു നേതൃത്വം നൽകി. സമസ്ത ബഹ്റൈൻ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡണ്ട് വി.കെ കുഞ്ഞഹമ്മദ് ഹാജി, വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ധീൻ മൗലവി, സമസ്ത കേന്ദ്ര കോർഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര, ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ ശഹീർ കാട്ടാമ്പള്ളി, സമസ്ത മനാമ കോർഡിനേറ്റർ ഫാസിൽ വാഫി, മനാമ കമ്മിറ്റി ഭാരവാഹികളായ നവാസ് കുണ്ടറ, സജീർ പന്തക്കൽ, ജാഫർ കൊയ്യോട്, ശൈഖ് റസാഖ്, ഉമൈർ വടകര, സുബൈർ അത്തോളി, സുലൈമാൻ പറവൂർ, റൗഫ് കണ്ണൂർ, സ്വാലിഹ് കുറ്റ്യാടി, റഫീഖ് എളയിടം, നസീർ കണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.
ജനുവരി 12 രാവിലെ 8 മണി മുതൽ മെഗാ മെഡിക്കൽ ക്യാമ്പ്, രാത്രി 8 മണിക്ക് ആരോഗ്യ സെമിനാർ, ജനുവരി 19 വെള്ളി “പവിഴ ദ്വീപിലെ ചരിത്ര ഭുമിയിലൂടെ” എന്ന ശീർഷകത്തിൽ പഠന യാത്ര, സൗജന്യ ഉംറ യാത്ര തുടങ്ങിയ വിവിധ പരിപാടികൾ ക്യാമ്പയിനോടനുബന്ധിച്ചു നടത്തപ്പെടും എന്ന് സംഘാടകർ അറിയിച്ചു.