bahrainvartha-official-logo
Search
Close this search box.

പ്രമേഹവും കിഡ്നി രോഗങ്ങളും; ഐ.സി.എഫ്. മെഡികോൺ വെള്ളിയാഴ്ച

New Project - 2024-01-10T173626.222

മനാമ: പ്രവാസികൾക്കിടയിൽ വർദ്ധിച്ചു വരുന്ന പ്രമേഹത്തെയും കിഡ്നി രോഗങ്ങളെയും കുറിച്ച് ബോധവൽകരണം ലക്ഷ്യമാക്കി ഐ.സി.എഫ് നടത്തുന്ന ഹെൽതോറിയം കാമ്പയിനിന്റെ ഭാഗമായി സൽമാബാദ് സെൻട്രൽ സർവ്വീസ് സമിതി സംഘടിപ്പിക്കുന്ന മെഡി കോൺ ജനുവരി 12 വെള്ളിയാഴ്ച വൈകീട്ട് ആറിന് സൽമാബാദ് സുന്നി സെന്ററിൽ നടക്കും.

2024 ഐ.സി. എഫ് മാനവ വികസന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് മാസം നീണ്ടു നിൽക്കുന്ന ഹെൽതോറിയം കാമ്പയിൻ നടക്കുന്നത്.. കാമ്പയിനിന്റെ ഭാഗമായി ജനസമ്പർക്കം, ലഘുലേഖ വിതരണം, മെഡിക്കൽ സർവ്വേ , ഹെൽത്ത് പ്രൊഫ് മീറ്റ്, ഇലൽ ഖുലൂബ്, മെഡിക്കൽ വെബിനാർ. എന്നിവ നടക്കും.

ജീവിത ശൈലി രോഗ നിയന്ത്രണങ്ങളും ചികിത്സാരീതികളും വിശദീകരിക്കുന്ന മെഡി കോൺ സെഷന് മിഡിൽ ഈസ്റ്റ്. മെഡിക്കൽ സെന്റർ ജനറൽ ഫിസിഷൻ ഡോ: ഫെമിൽ എരഞ്ഞിക്കൽ നേതൃത്വം നൽകും.

ഇത് സംബന്ധമായി സൽമാബാദ് സുന്നി സെന്ററിൽ ചേർന്ന പ്രസിഡണ്ട് ഉമർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, റഹീം സഖാഫി വരവൂർ, ഷാജഹാൻ കെ.ബി , ഹംസ ഖാലിദ് സഖാഫി, അഷ്റഫ് കോട്ടക്കൽ,, അബ്ദുള രണ്ടത്താണി, ഇസ്ഹാഖ് വലപ്പാട്, ഫൈസൽ ചെറുവണ്ണൂർ, റഹീം താനൂർ, ഹാഷിം മുസ്ല്യാർ , ഷഫീഖ് മുസ്ല്യാർ വെള്ളൂർ എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!