bahrainvartha-official-logo
Search
Close this search box.

നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മുഹറഖിൽ പ്രവർത്തനമാരംഭിച്ചു; ഈ വർഷം ആറു ശാഖകൾ കൂടി തുടങ്ങും

New Project - 2024-01-10T180038.145

മനാമ: മൾട്ടിനാഷണൽ റീട്ടെയിൽ ശൃംഖലകളുടെ ലോകത്ത് പ്രശസ്തമായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ശാഖ ഉത്സവഛായയിൽ മുഹറഖിന്റെ ഹൃദയഭാഗത്ത് പ്രവർത്തനമാരംഭിച്ചു. മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നായിയുടെ ആശീർവാദത്തോടെ ഡെപ്യൂട്ടി ഗവർണർ മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ ജിറാൻ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.

 

ഡോ. ഹെഷാം അൽ അഷീരി എംപി, മുഹറഖ് മുനിസിപ്പൽ കൗൺസിൽ മേധാവി എ അസീസ് അൽ നാർ എന്നിവർക്കൊപ്പം നെസ്റ്റോ മാനേജ്മന്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. അതിവേഗം വളരുന്ന നെസ്റ്റോയുടെ രാജ്യത്തിലെ പതിനേഴാമത്തെയും മിഡിൽ ഈസ്റ്റിലെ നൂറ്റിഇരുപത്തിയൊന്നാമത്തേയും ശാഖയാണിത്. വിപുലമായ കാർ പാർക്കിംഗ് സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനത്തെ തുടർന്ന് പ്രത്യേക ഓഫറുകളും ഡീലുകളും ആകർഷകമായ വിലയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും നെസ്റ്റോയിൽ ഉപഭോക്താക്കൾക്ക് ലഭ്യമായിരിക്കും.

 

 

എല്ലായ്‌പ്പോഴും എന്നപോലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഗുണനിലവാരമുള്ളതും മൂല്യമുള്ളതുമായ ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണി ഒരു മേൽക്കൂരയ്ക്കു കീഴിൽ നൽകുന്നു. “മുഹറഖിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നു നെസ്റ്റോ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ അർഷാദ് ഹാഷിം കെ പി പറഞ്ഞു. രാജ്യത്തിന്റെ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടിലുള്ള വിശ്വാസവും തങ്ങളുടെ പങ്കാളികളായ ബഹ്‌റൈനികളുടെ പിന്തുണയും ഇവിടത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷവും നെസ്റ്റോ ഗ്രൂപ്പിന് പുതിയ കരുത്തും ആത്മ വിശ്വാസവും പകരുന്നതായി അദ്ദേഹം പറഞ്ഞു. നഗരവികസന പുരോഗതിക്കു അനുസൃതമായി നെസ്‌റ്റോ ഹൈപ്പർമാർക്കറ്റിന്റെ ആറു പുതിയ ശാഖകൾ കൂടി ഈ വര്ഷം പ്രവർത്തനമാരംഭിക്കുമെന്നു ഗ്രൂപ് എക്‌സിക്യുട്ടീവ് ഡയറക്ടർ അർഷാദ് ഹാഷിം പറഞ്ഞു.

 

മുഹറഖിലെ നെസ്റ്റോ ശാഖയിൽ എല്ലാവിധ ഷോപ്പിംഗ് സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. പുതിയ ഉൽപ്പന്നങ്ങൾ, മാംസം, പാലുൽപ്പന്നങ്ങൾ, കലവറ ഇനങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നെസ്റ്റോ വാഗ്ദാനം ചെയ്യുന്നു. വൃത്തിയുള്ളതും നന്നായി ചിട്ടപ്പെടുത്തിയതുമായ സ്റ്റോർ ലേഔട്ട്, മികച്ച ഉപഭോക്തൃ സേവനം, മത്സരാധിഷ്ഠിത വിലനിർണ്ണയം, വിശാലമായ പാർക്കിംഗ്, കാര്യക്ഷമമായ ചെക്ക്ഔട്ട് പ്രക്രിയകൾ എന്നീ സൗകര്യപ്രദമായ കാര്യങ്ങൾ നെസ്റ്റോ നൽകുന്നു.

 

ബഹ്‌റൈനിലെ നെസ്‌റ്റോയുടെ വിപുലീകരണ നടപടികളിലും വികസന സംരംഭങ്ങളിലും അകമഴിഞ്ഞ പ്രോത്സാഹനം നൽകിയതിന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ഈ മഹത്തായ രാജ്യത്തെ ജനങ്ങൾക്കും നെസ്റ്റോ നന്ദി പറയുന്നതായി അർഷാദ് ഹാഷിം അറിയിച്ചു. ഗുണനിലവാരം, വൈവിധ്യം, ഉപഭോക്തൃ സംതൃപ്തി എന്നിവ ഉറപ്പുവരുത്തി പ്രതിബദ്ധതയോടെ, നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കളുടെ എല്ലാ ഷോപ്പിംഗ് ആവശ്യങ്ങൾക്കുമുള്ള ഒരു ലക്ഷ്യസ്ഥാനമായി മാറാൻ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. മുഹറഖിൽ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ശാഖയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി നെസ്റ്റോ അധികൃതർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!