bahrainvartha-official-logo
Search
Close this search box.

‘അജ് വദ് 2024’ ദാറുൽ ഈമാൻ കേരള മദ്രസ വാർഷികം: ഒരുക്കങ്ങൾ പൂർത്തിയായി

New Project - 2024-01-10T180740.410

മനാമ: ദാറുൽ ഈമാൻ കേരള മദ്രസകളുടെ വാർഷികാഘോഷ പരിപാടിയായ ‘അജ്‌വദ് 24’ ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. നാളെ (വെള്ളിയാഴ്ച 12-1-2024) മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ വൈകിട്ട് മൂന്ന് മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ ഉയർന്ന വിജയം നേടിയ കുട്ടികളെ ആദരിക്കും. സീഫ് മസ്‌ജിദ്‌ ഖത്തീബും പണ്ഡിതനുമായ അബ്‌ദുൽ ബാസിത് അദ്ദൂസരി ‘അജ്‌വദ് 24’ ഉദ്‌ഘാടനം നിർവഹിക്കും. ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, ഫ്രന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, പിടിഎ പ്രസിഡന്റുമാരായ റഫീഖ് അബ്ദുല്ല, അബ്ദുൽ ആദിൽ തുടങ്ങി വിവിധ വ്യക്തിത്വങ്ങളുടെ സാന്നിധ്യമുണ്ടാകും.

 

പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ ഖുർആൻ അടക്കമുള്ള ഇസ്‌ലാമിക വിഷയങ്ങൾ മാതൃഭാഷയിൽ പഠിപ്പിക്കുന്ന സ്ഥാപനമാണ് ദാറുൽ ഈമാൻ കേരള മദ്രസ. കുട്ടികളുടെ കലാ-വൈജ്ഞാനിക കഴിവുകൾ പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ, മലയാള ഭാഷ പഠനം എന്നിവയും സ്ഥാപനത്തിന്റെ പ്രത്യേകതയാണെന്ന് പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി പറഞ്ഞു. മൂല്യവത്തായതും കാലിക പ്രസക്തിയുള്ളതുമായ വിഷയങ്ങളും, കുട്ടികൾക്കും മുതിർന്നവർക്കും കുടുംബങ്ങൾക്കും ഒരു പോലെ ഇഷ്ടപെടുന്നതുമായ കലാവിഷ്കാരങ്ങളാണ് കുട്ടികൾ അവതരിപ്പിക്കുകയെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ അനീസ് വി.കെ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 36513453, 34026136 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!