ബഹ്‌റൈനിൽ പ്രസവത്തെ തുടർന്ന് മലയാളി യുവതി നിര്യാതയായി

New Project - 2024-01-11T174012.089

മനാമ: പ്രസവവുമായി ബന്ധപ്പെട്ട് സൽമാനിയ ആശുപത്രിയിലായിരുന്ന യുവതി മരിച്ചു. കഴിഞ്ഞ ദിവസം പെൺകുഞ്ഞിന് ജൻമം നൽകിയതിനെത്തുടർന്നായിരുന്നു മരണം. സ്വാഭാവിക പ്രസവമായിരുന്നു. കോഴിക്കോട് മുക്കാളി ചോമ്പാല കുഴിച്ചാലിൽ സുബീഷ് കെ.സി യുടെ ഭാര്യ ജിൻസി (34) ആണ് മരിച്ചത്.

 

അൽ അറബി ഇന്റർ നാഷണൽ ഡെക്കറേഷൻസ് ജീവനക്കാരനായ സുബീഷ് 15 വർഷമായി ബഹ്റൈനിലുണ്ട്. ജിൻസി അഞ്ചുവർഷം മുമ്പാണ് ഫാമിലി വിസയിൽ ബഹ്റൈനിലെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടെയും സാമൂഹികപ്രവർത്തകരുടേയും നേതൃത്വത്തിൽ നടക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!