bahrainvartha-official-logo
Search
Close this search box.

മയ്യഴിക്കൂട്ടം ഒത്തുചേർന്നു

MCG-2024

മനാമ: കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെയായി മയ്യഴിയിലും അനുബന്ധ പ്രദേശങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന “മയ്യഴിക്കൂട്ടം” തങ്ങളുടെ 2023 ലെ പ്രവർത്തനങ്ങൾ വിലയിരുത്തി.

മനാമയിൽ ചേർന്ന യോഗത്തിന് മുജീബ് മാഹി സ്വാഗതം പറഞ്ഞു. പി.പി. റഷീദ് കഴിഞ്ഞ വർഷം നടത്തിയ പ്രവർത്തനങ്ങളുടെ ഒരു രത്നച്ചുരുക്കം അംഗങ്ങൾക്ക് നൽകി.

വി. സി.മുഹമ്മദ് താഹിർ, മുഹമ്മദ് റിജാസ്, നിയാസ് വി.സി., ഷംസുദ്ദീൻ വി.പി., എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജീവകാരുണ്യ പ്രവർത്തന രംഗത്തെ ഇടപെടലുകൾ ഇന്നത്തെകാലത്ത് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുവെന്ന കാര്യം റഷീദ് മാഹി അംഗങ്ങളെ ഉൽബോധിപ്പിച്ചു.

ഷബീർ മാഹി, ടി.പി. അഫ്‌താബ്‌, പി.പി. സമീർ, റംഷാദ് മാഹി, ഹാഷിം കളത്തിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!