വേൾഡ് മലയാളീ കൗൺസിൽ ലോകസഞ്ചാരിയെ ആദരിച്ചു

WhatsApp Image 2024-01-22 at 2.43.24 PM

മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ലോകസഞ്ചാരിയായ ഹരി ചെറുകാട്ടിനെ ആദരിച്ചു. ആറു ഭൂഖണ്ഡലങ്ങളായി 32 രാജ്യങ്ങളും ആന്റാർട്ടിക്കാ അടക്കം സന്ദർശിച്ച് വന്നപ്പോഴാണ് ആദരിച്ചത്. ബഹ്‌റൈനിലെ പൊതുപ്രവർത്തകരും, ബഹ്‌റൈൻ കേരളീയസമാജം മുൻ പ്രസിഡന്റുമാരുമായ ആർ. പവിത്രൻ, കെ. ജനാർദ്ദനൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.

 

വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, സാമൂഹിക പ്രവർത്തകരായ പ്രൊഫ. കെ. പി ശ്രീകുമാർ, ഇ.വി രാജീവൻ, ഉണ്ണികൃഷ്ണൻ, സുധീർ തെക്കെടുത്ത്, ഡബ്ലു, എം സി ട്രഷറാർ ഹരീഷ് നായർ, സുജിത് കൂട്ടല, വിമൻസ് ഫോറം പ്രസിഡണ്ട് ഷെജിൻ സുജിത്, എന്നിവർ ആശംസകൾ അറിയിച്ചു. ഡബ്ലു, എം സി ബഹ്‌റൈൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതവും വിമൻസ് ഫോറം സെക്രട്ടറി അനു അലൻ നന്ദിയും രേഖപ്പെടുത്തി.

1996-ൽ ദുബായിൽ എത്തിയ ഹരി ചെറുകാട് 1998 മുതൽ 2004 വരെ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലും കേരളീയ സമാജത്തിലും സജീവ സാന്നിദ്ധ്യമായിരുന്നു. ഇപ്പോൾ ദുബായ്, ബഹ്‌റൈൻ, ഒമാനടക്കം ഉള്ള രാജ്യങ്ങളിൽ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് ബിസ്സിനെസ്സ് രംഗത്ത് സജീവമാണ്. 43 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വേൾഡ് മലയാളീ കൗണ്സിലിന്റെ പ്രവർത്തനങ്ങളോട് സഹകരിച്ചു പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!