സൗഹൃദത്തിന്റെ കണ്ണികൾ ചേർത്ത് ദിശ സെന്റർ ഇഫ്‌താർ സംഗമം

മനാമ: സൗഹൃദത്തിന്റെ കണ്ണികൾ ചേർത്ത് ദിശ സെന്റർ ഇഫ്‌താർ സംഗമം ശ്രദ്ധേയമായി.
കഴിഞ്ഞ ദിവസം ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്‌താർ വിവിധ മത സമൂഹങ്ങളിലുള്ളവർക്കിടയിലെ പാരസ്പര്യവും സ്നേഹവും വിളിച്ചോതുന്നതായിരുന്നു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ ഫ്രന്റ്‌സ് അസോസിയേഷൻ പ്രസിഡൻറ് സന്ദേശം നൽകി. വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന തീവ്രവാദ വിധ്വംസക പ്രവർത്തനങ്ങളും അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെയും തിരിച്ചറിയാൻ കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം ഉണർത്തി.

മത വിശ്വാസങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും അതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വികല ചിന്തകൾ ചിലർ ബോധപൂർവം മുന്നോട്ട് വെക്കുന്നതിന്റെ പിന്നിലുള്ള താൽപര്യം കുഴപ്പങ്ങൾ സൃഷ്ടിക്കുകയെന്നുള്ളതാണ്‌. ഏതൊരു മതവും മുന്നോട്ട് വെക്കുന്ന ആശയം പരസ്പര സ്നേഹവും സഹ വർത്തിത്വവുമാണ്. ചുറ്റുമുള്ള ആളുകളുടെ പ്രയാസവും വേദനകളും മനസിലാക്കി അവക്ക് പരിഹാരം കാണുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. പരിപാടിയിൽ ഫ്രന്റ്സ് സെക്രട്ടറി എം. എം സുബൈർ അധ്യക്ഷനായിരുന്നു. നസീം സബാഹിന്റെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ മുഹമ്മദ് ഷാജി സ്വാഗതം ആശംസിക്കുകയും ദിശ സെന്റർ ഡയറക്റ്റർ അബ്‌ദുൽ ഹഖ് നന്ദി പറയുകയും ചെയ്‌തു.

എ. എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു. അബ്ബാസ് മലയിൽ, എം.എം. ഫൈസൽ, ഗഫൂർ മൂക്കുതല, എ. അഹ്‌മദ്‌ റഫീഖ്, ഇൽയാസ് ശാന്തപുരം, അബ്‌ദുൽ ജലീൽ ഓട്ടുപാറ, യൂനുസ് സലീം, സാജിദ സലീം, ഹസീബ ഇർശാദ്, സമീറ നൗഷാദ് , സഈദ റഫീഖ്, റഷീദ സുബൈർ , ഷൈമില‌ നൗഫൽ, നദീറ ഷാജി, സക്കീന അബ്ബാസ്, ഷബീറ മൂസ, ലുലു അബ്‌ദുൽ ഹഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി