മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) മാനവ വികസന വർഷാചരണത്തിന്റെ ഭാഗമായി ആഗോളതലത്തിൽ സംഘടിപ്പിച്ച സ്നേഹ സഞ്ചാരത്തിന് സൽമാബാദ് സെൻട്രൽ നൽകിയ സ്വീകരണം ആവേശകരമായി.
മാനവ വികസന വർഷാ ചരണത്തിന്റെ ഭാഗമായി പ്രവാസികളിൽ ആരോഗ്യ സംരക്ഷണത്തോടൊപ്പം സാമ്പത്തിക അച്ചടക്കം ഉണ്ടാക്കുന്നതിനും വ്യക്തിത്വ വികസനം സാധ്യമാക്കുന്നതിനും വൈജ്ഞാനിക മുന്നേറ്റത്തിനുമായി നിരവധി പദ്ധതികളാണ് ഐ.സി.എഫ്. നേതൃത്വത്തിൽ നടക്കുന്നത്.
ഐ.സി.എഫ്. സൽമാബാദ് കോൺഫ്രൻസ് ഹാളിൽ സെൻട്രൽ പ്രസിഡണ്ട് ഉമർ ഹാജിയുടെ അദ്ധ്യക്ഷതയിൽ ഇന്റർനാഷനൽ കൗൺസിൽ എജ്യുക്കേഷൻ സിക്രട്ടറിയും ലോക കേരള സഭാംഗവുമായ ശരീഫ് കാരശ്ശേരി സ്വീകരണ സംഗമം (ഇസ്തഖ്‌ബാലിയ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.. ഐ.സി.എഫ്. ഇന്റർനാഷനൽ പ്ലാനിംഗ് ഗ് ബോർഡ് ചെയർമാൻ അബ്ദുൾ അസീസ് സഖാഫി മമ്പാട് സന്ദേശ പ്രഭാഷണം നടത്തി. അഡ്വ: എം.സി. അബ്ദുൽ കരീം, അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, ഷാനവാസ് മദനി, സുലൈമാൻ ഹാജി, വി. പി.കെ.അബൂബക്കർ ഹാജി എന്നിവർ പ്രസംഗിച്ചു. റഹീം താനൂർ, അഷ്റഫ് കോട്ടക്കൽ, റഊഫ് പുലിക്കോട്, സലാം കോട്ടക്കൽ എന്നിവർ ഗാനാലാപനവും തമീം ഖിറാഅത്തും നടത്തി.
സെൻട്രൽ ഭാരവാഹികളായ അബ്ദുറഹീം സഖാഫി വരവൂർ, ഹംസ ഖാലിദ് സഖാഫി, ഹാഷിം മുസ്ല്യാർ , ഷാജഹാൻ കൂരിക്കുഴി, വൈ കെ. നൗഷാദ് , ഹർഷദ് ഹാജി കല്ലായി, ഷഫീഖ് മുസ്ല്യാർ വെള്ളൂർ, ഇസ്ഹാഖ് വലപ്പാട് എന്നിവർ നേതൃത്വം നൽകി. സെൻട്രൽ.സിക്രട്ടറി.ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുള്ള രണ്ടത്താണി നന്ദിയും പറഞ്ഞു.