ഫ്രന്റ്സ് അസോസിയേഷൻ റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

New Project - 2024-01-28T132715.451

മനാമ: ഇന്ത്യയുടെ 75 മത് റിപബ്ലിക് ദിനം ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സിഞ്ചിലുള്ള കേന്ദ്ര ആസ്ഥാനത്ത് ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി ദേശീയപതാക ഉയർത്തി. വിവിധ മേഖലകളിൽ രാജ്യം പുരോഗതിയും വളർച്ചയും കൈവരിച്ചിട്ടുണ്ടെങ്കിലും ഇന്നും 40 % ശതമാനത്തോളം ജനങ്ങൾ അടിസ്ഥാന സൗകര്യം ഇല്ലാതെയാണ് ജീവിക്കുന്നതെന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

 

ദലിത്, ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ പതിതാവസ്ഥയും ദൈന്യതയും ഇന്നും അപരിഹാര്യമായി തുടരുന്നു. മതേതരത്വവും നാനാത്വത്തിൽ ഏകത്വവും രൂക്ഷമായ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഇത്തരുണത്തിൽ രാജ്യത്തിന്റെ ഉയർച്ചക്കും വളർച്ചക്കും ശ്രമിക്കുകയും മതേതരത്വവും, ജനാധിപത്യവും, സമാധാനവും നിലനിർത്താനും മാനവികതയുടേയും സൗഹാർദത്തിന്റെയും കാവലാളായി മാറാനും ഓരോ പൗരന്മാരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലർവാടി കൂട്ടുകാർ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ അനീസ് വി.കെ, ഖാലിദ് ചോലയിൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്‌മൽ ശറഫുദ്ധീൻ, ഗഫൂർ മൂക്കുതല, ലത്തീഫ് കടമേരി തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!