മനാമ: വോയ്‌സ് ഓഫ് ആലപ്പി രണ്ടാം ഘട്ട മെമ്പർഷിപ്പ് ക്യാമ്പയിൻറെ ഉത്‌ഘാടനം ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ നിർവഹിച്ചു. ലേഡീസ് വിങ് അംഗം വിദ്യ പ്രമോദ് കാർഡ് ഏറ്റുവാങ്ങി. വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ: പി വി ചെറിയാൻ, ജനറൽ സെക്രെട്ടറി ധനേഷ് മുരളി, വൈസ് പ്രസിഡന്റ് അനസ് റഹിം എന്നിവർ സന്നിഹിതരായിരുന്നു.
വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളാകുന്നവർക്ക് ബഹ്‌റൈനിലെ ഹോസ്പിറ്റലുകൾ, എക്സ്ചേഞ്ചുകൾ, ഗാരേജുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ആനുകൂല്യങ്ങൾ നൽകി വരുന്നതായും, കേന്ദ്ര – സംസ്ഥാന സർക്കാർ പദ്ദതികളിൽ അംഗങ്ങളെ ഭാഗവക്കാക്കാൻ സഹായിക്കുന്നതായും മെമ്പർഷിപ്പ് സെക്രട്ടറി ജിനു ജി കൃഷ്ണൻ അറിയിച്ചു. ജനുവരി 20 ന് ആരംഭിച്ച ക്യാമ്പയിൻ മാർച്ച് 31 വരെ ഉണ്ടായിരിക്കും. ബഹ്‌റൈനിലുള്ള ആലപ്പുഴ ജില്ലക്കാരായ പ്രവാസികൾക്ക് വോയ്‌സ് ഓഫ് ആലപ്പിയിൽ അംഗമാകുന്നതിന് വിളിക്കാം 666 71 555 (ജിനു)
 
								 
															 
															 
															 
															 
															








