യൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ് ടൂർണമെന്റ് സീസൺ 3; റിഫ സ്മാഷേഴ്സ് ജേതാക്കൾ

Team yicc

മനാമ: യൂത്ത് ഇന്ത്യ സി.സി സംഘടിപ്പിച്ച ഇന്റർ സർക്കിൾ നോക് ഔട്ട് ടൂർണമെന്റ് സീസൺ ത്രീ യിൽ മനാമ റൈഡേഴ്‌സിനെ 4 വിക്കറ്റ്കൾക്ക് പരാജയപ്പെടുത്തി റിഫ സ്മാഷേഴ്സ് ജേതാക്കളായി. മനാമ റൈഡേഴ്‌സ് ആദ്യ ഇന്നിങ്സിൽ എട്ട് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ നാല്പത്തി ഏഴ് റൺസ് മുന്നിൽ വെച്ചെങ്കിലും റിഫ സ്മാഷേഴ്സ് സിക്സ് പോയിന്റ് ഫോർ ഓവറിൽ വിജയം കണ്ടു.

 

വിജയികൾക്ക് യൂത്ത് ഇന്ത്യ ആക്ടിങ് പ്രസിഡന്റ് ജൈസൽ, ജനറൽ സെക്രട്ടറി ജുനൈദ് , സ്പോർട്സ് കൺവീനർ ഇജാസ്, മനാമ പ്രസിഡന്റ് സവാദ് എന്നിവർ ട്രോഫികൾ കൈമാറി .ടൂർണമെന്റിൽ പവർ ഹിറ്റെർസ് സിഞ്ച്, മുഹറഖ് ചലഞ്ചേഴ്സ് , മനാമ റൈഡേഴ്‌സ് , റിഫ സ്മാഷേഴ്സ് എന്നി ടീമുകൾ പങ്കെടുത്തു .
ലൂസേഴ്‌സ് ഫൈനലിൽ പവർ ഹിറ്റെർസ് സിഞ്ച് മുന്നോട്ട് വെച്ച 78 റൺസ് അവസാന ഓവറിലെ അവസാന ബൗളിൽ മുഹറഖ് ചലഞ്ചേഴ്സ് വിജയം വരിച്ചു.

 

ടൂർണമെന്റിലെ മികച്ച കളിക്കാരനായി റിഫ സ്മാഷേഴ്‌സിന്റെ വരുൺജിത്തിനെ തിരഞ്ഞെടുത്തു .മികച്ച ബാറ്ററായി ഷെബിൻ(മനാമ റൈഡേഴ്സിന്റെ) , മികച്ച ബൗളർ വരുൺജിത്ത് (റിഫ സ്മാഷേഴ്‌സിന്റെ ) എന്നിവരെ തിരഞ്ഞെടുത്തു. സ്പോർട്സ് കൺവീനർ ഇജാസ് , ഫൈസൽ , അൻസാർ കമറുദ്ധീൻ , അൻസാർ നജുമുദീൻ, ഹമീം, ജുനൈദ്, സവാദ്, ഷെബിൻ സിറാജ് വെണ്ണറോഡി , ബദർ , സഫീർ , രാജു എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!