ബഹ്‌റൈൻ ലാൽ കെയെർസ് മോഹന്‍ലാലിന്‍റെ ജന്മദിനം ഇഫ്താര്‍ നടത്തി ആഘോഷിച്ചു

മനാമ: പദ്മഭൂഷൺ മോഹൻലാലിന്റെ ജന്മദിനം ബഹ്‌റൈൻ ലാൽ കെയെർസ് തികച്ചും സാധാരണക്കാരായ തൊഴിലാളികളോടൊപ്പം നോമ്പ് തുറയും, സ്നേഹസംഗമവും നടത്തി ആഘോഷിച്ചു.

സൽമാബാദ് അൽവല്ല ഗാരേജിൽ വച്ച് സംഘടിപ്പിച്ച നോമ്പുതുറയിൽ വിവിധ ദേശക്കാരായ ഏകദേശം നൂറോളം സാധാരണക്കാരായ തൊഴിലാളികളും, ലാൽ കെയെർസ് അംഗങ്ങളും പങ്കെടുത്തു. തുടർന്ന് ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ സെക്രെട്ടറി എഫ് എം ഫൈസൽ എന്നിവർ ചേർന്ന് പിറന്നാൾ കേക്ക് മുറിച്ചു.

ബഹ്‌റൈൻ ലാൽ കെയെർസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ അജി ചാക്കോ, ടിറ്റോ ഡേവിസ്, വൈശാഖ്, പ്രജിൽ, അരുൺ നെയ്യാർ, അരുൺ തൈക്കാട്ടിൽ, സുബിൻ, രതിൻ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.