bahrainvartha-official-logo
Search
Close this search box.

അന്താരാഷ്ട്ര അബാക്കസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂളിന് മികച്ച നേട്ടം

New Project - 2024-02-13T075706.264

മനാമ: ബ്രൈനോബ്രെയ്ൻ ഇന്റർനാഷണൽ അബാക്കസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയമായ വിജയം കൈവരിച്ചു. ജനവരിയിൽ ഓൺലൈനിൽ നടന്ന പതിനൊന്നാമത് മത്സരത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഐഡൻ അനിലും അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആരോൺ അനീഷും ചാമ്പ്യന്മാർ പട്ടം നേടി. കൂടാതെ, അമേയ അനീഷ് (ഗ്രേഡ് 3), ഡിജോൺ സോളമൻ ഇമ്മാനുവൽ (ഗ്രേഡ് 10), ആദർശ് രമേഷ് (ഗ്രേഡ് 5), ആരുഷ് അരുൺ (ഗ്രേഡ് 2) എന്നിവർ തങ്ങളുടെ മികവ് തെളിയിച്ചു സ്വർണ്ണ കിരീടം നേടി. അഞ്ചാം ക്ലാസിലെ വൈഗ ഹരിലാൽ സിൽവർ ടോപ്പർ സ്ഥാനം കരസ്ഥമാക്കി. ഈ വർഷത്തെ മത്സരത്തിൽ 81 രാജ്യങ്ങളിൽ നിന്നുള്ള 21,422 വിദ്യാർത്ഥികളുടെ ശ്രദ്ധേയമായ പങ്കാളിത്തം മത്സരത്തിലുണ്ടായിരുന്നു.

 

സെക്കൻഡുകൾക്കുള്ളിൽ അബാക്കസ് റിഡിലുകൾക്ക് ഉത്തരം കണ്ടെത്തിയ കുട്ടികൾ അതിശയകരമായ ബൗദ്ധിക കഴിവുകൾ പ്രദർശിപ്പിച്ചു. ഗ്രേഡ് ഒന്ന് മുതൽ പത്തുവരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ബ്രൈനോബ്രെയ്ൻ അബാക്കസ് മത്സരത്തിലും നൈപുണ്യ വികസന പരിപാടികളിലും ചേർന്നിരുന്നു. അവരുടെ പ്രായത്തിനും വൈദഗ്ധ്യത്തിനും അനുയോജ്യമായ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. അസാധാരണമായ വേഗതയും കൃത്യതയും പ്രകടിപ്പിച്ച വിജയികളെ ചാമ്പ്യൻ, സ്വർണം, വെള്ളി കിരീടങ്ങൾ നൽകി ബ്രൈനോബ്രെയ്ൻ ആദരിച്ചു.

 

മത്സരത്തിനിടെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി ബ്രൈനോബ്രെയ്ൻ അധികൃതർ അറിയിച്ചു. എല്ലാ വിജയികൾക്കും അവരുടെ അധ്യാപകർക്കും സ്കൂളിനും തങ്ങളുടെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി അവർ പറഞ്ഞു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ജേതാക്കളായ വിദ്യാർഥികളെ അനുമോദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!