മനാമ: ഒഐസിസി പത്തനംതിട്ട ജില്ല കുടുംബസംഗമം ജനപങ്കാളിത്തത്താലും,വിവിധ കലാ പരിപാടികൾ കൊണ്ടും ആഘോഷ രാവാക്കി മാറ്റുവാൻ സാധിച്ചു. ഒഐസിസി പത്തനംതിട്ട ജില്ലയിലെ കുടുംബാംഗങ്ങളുടെ വ്യത്യസ്ത കലാപാരി പാടികളും, ക്വിസ് മത്സരവും , ഗാനമേളയും ഒ ഐ സി സി കുടുംബാംഗങ്ങൾക്ക് വേറിട്ട അനുഭവമായി. സനദിലെ ബാബ സിറ്റി ഹാളിൽ നടന്ന കുടുംബ സംഗമത്തിൽ നാനൂറിൽ പരം അംഗങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.യോഗം ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതം പറഞ്ഞ യോഗത്തിൽ ഇൻഡ്യൻ സ്കൂൾ ചെയർമാൻ അഡ്വ: ബിനു മണ്ണിൽ, ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഒ ഐ സി സി നാഷണൽ കമ്മറ്റിയുടെ അദ്ധ്യക്ഷൻ ഗഫൂർ ഉണ്ണിക്കുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സയ്യിദ് എം. സ്, ജീസൺ ജോർജ്,വൈസ് പ്രസിഡന്റ് മാരായ അഡ്വ: ഷാജി ശാമൂവേൽ, വിഷ്ണു കലഞ്ഞൂർ, സെക്രട്ടറിമാരായ വിനോദ് ഡാനിയേൽ, വർഗ്ഗീസ് മോഡിയിൽ, റോബി തിരുവല്ല, പ്രശാന്ത് പനച്ചിമൂട്ടിൽ, ദേശീയ കമ്മറ്റി ഓഡിറ്റർ ജോൺസൺ കല്ലു വിളയിൽ, എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ മോൻസി ബാബു നന്ദി രേഖപ്പെടുത്തി .
ഐ വെ സി ഇന്റർ നാഷണൽ ചെയർമാൻ നിസാർ കുന്നത്തു കുളത്തിങ്കൽ,ദേശീയ കമ്മറ്റി ഭാരവാഹികളായ , ഗീരിഷ് കാളിയത്ത്, ജവാദ് വക്കം, ചെമ്പൻ ജലാൽ, പ്രദീപ് മേപ്പയൂർ, ഇബ്രാഹിം അദഹം, രജിത് മൊട്ടപ്പാറ, രഞ്ജൻ കേച്ചേരി, സൈഫിൽ മീരാൻ, ജോണി താമരശ്ശേരി, നെൽസൺ വർഗ്ഗീസ്സ്, ജോയി ചുനക്കര, ബിജു. എം .ഡാനിയേൽ, ജില്ലാ പ്രസിഡന്റ് മാരായ, സന്തോഷ്.കെ.നായർ, മോഹൻ കുമാർ നൂറനാട് , സിജു പുന്നവേലി, പി.ടി ജോസഫ്, റംഷാദ് ഐലക്കാട്, സൽമാനുൽ ഫാരിസ്, ജില്ലാ സെക്രട്ടറിമാരായ ബൈജു ചെന്നിത്തല, ബിനു പാലത്തുങ്കൽ, രഞ്ചിത്ത് പടിക്കൽ, ശ്രീജിത്ത് പാനായി,ഒ ഐ സി സി പത്തനംതിട്ട ജില്ല ഭാരവാഹികളായ സുമേഷ് അലക്സാണ്ടർ, അനു തോമസ് ജോൺ, രാജീവ്. പി. മാത്യു, എ.പി മാത്യു, സന്തോഷ് ബാബു, എബ്രഹാം ജോർജ്, സുനിൽ കുരുവിള, കോശി ഐപ്പ്, ജിസു. പി. ജോയ്, പ്രമോദ്, ബ്രൈറ്റ് രാജൻ, ശോഭ സജി , സിജി തോമസ്സ്, ബിജോയ് പ്രഭാകർ, ബിജു വർഗ്ഗീസ് , സിബി അടൂർ,ഷാജി ജോർജ്,ബിബിൻ മാടത്തേത്ത്, ബിനു ചാക്കോ, സ്റ്റാൻലി അടൂർ, പ്രിൻസ് ബഹ്നാൻ, സന്തോഷ് ജോർജ്, അലക്സ് ഏനാദിമംഗലംഎന്നിവർ നേതൃത്വം നൽകി.