മനാമ| ഐ സി എഫ് ആചരിച്ചുവരുന്ന മാനവ വികസന വർഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്നേഹ സഞ്ചാരത്തിന്റെ സലാലയിൽ പരിസമാപ്തി. ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ (നല്ല ലോകം നല്ല നാളെ) എന്ന പ്രമേയത്തിൽ നടന്ന സഞ്ചാരം സലാല ഹംദാൻ പ്ലാസ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ഇസ്തഖ്ബാലിയയോടെയാണ് ഗൾഫ് രാജ്യങ്ങളിലെ സഞ്ചാരത്തിന് സമാപ്തിയായത്. നേരത്തെ സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും ഒമാന്റെ മറ്റു ഭാഗങ്ങളിലെ നൂറോളം കേന്ദ്രങ്ങളിലൂടെയാണ് സഞ്ചാരം കടന്നുപോയത്.
ബഹ്റൈനിൽ മനാമ, റിഫ , മുഹറഖ്, സൽമാബാദ്, ഗുദൈബിയ, ഉമ്മുൽ ഹസം , ഹമദ് ടൗൺ, ഈ സാ ടൗൺ എന്നീ സെൻട്രൽ കേന്ദ്രങ്ങളിൽ സ്നേഹ സഞ്ചാരത്തിന് സ്വീകരണം നൽകി.
മനുഷ്യർ കൂടുതൽ മെച്ചപ്പെട്ട നല്ല ലോകവും നല്ല നാളെയും അർഹിക്കുന്നുവെന്നും വിവേചനരഹിതവും കലഹ ളില്ലാത്തതും, സ്‌നേഹപൂർണവും കൂടുതൽ ക്ഷേമമുള്ളതുമായ ഒരു ലോകം സാധ്യമാക്കുന്നതിനുള്ള നിരവധി പദ്ധതികളിലേക്കും പ്രവർത്തനങ്ങളിലേക്കും ശ്രദ്ധക്ഷണിച്ചാണ് ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ കാമ്പയിൻ ആചരിക്കുന്നത്.
സലാലയിലെ സമാപന പരിപാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച യോഗം ഐ സി പ്രസിഡന്റ് അബ്ദുർഹ്മാൻ ആറ്റക്കോയ തങ്ങൾ പകര ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ഇന്റർനാഷനൽ പ്ലാനിംഗ് ബോർഡ് ചെയർമാൻ അബ്ദുൽ അസീസ് സഖാഫി മമ്പാട് സന്ദേശ പ്രഭാഷണം നടത്തി.
ഐ സി എഫ് സെൻട്രൽ പ്രസിഡന്റ് അഹ്‌മദ് സഖാഫി മക്കിയാട് അധ്യക്ഷത വഹിച്ചു. ഇന്റർനാഷനൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി വയനാട് ആമുഖ പ്രഭാഷണം നടത്തി. യു എ ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ സഖാഫി കടാങ്കോട് ആശംസ നേർന്നു. സയ്യിദ് ഹബീബ് കോയ തങ്ങൾ (സഊദി), എം സി അബ്ദുൽ കരീം ഹാജി (ബഹ്‌റൈൻ), ശരീഫ് കാരശ്ശേരി, അബ്ദൽ ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ, ഉസ്മാൻ സഖാഫി തിരുവത്ര, ബസ്വീർ സഖാഫി (യു എ ഇ), മുജീബ് റഹ്മാൻ എ ആർ നഗർ, സലീം പാലച്ചിറ, ബശീർ ഉള്ളണം (സഊദി), അലവി സഖാഫി തെഞ്ചേരി (കുവൈത്ത്), അബ്ദുൽ കരീം ഹാജി മേമുണ്ട, സിറാജ് ചൊവ്വ (ഖത്വർ), ഫാറൂഖ് കവ്വായി അബ്ദുൽ ഹമീദ് ചാവക്കാട്, ശഫീഖ് ബുഖാരി, മുഹമ്മദ് റാസിഖ് ഹാജി (ഒമാൻ) തുടങ്ങിയവർ പങ്കെടുത്തു. അബ്ദുൽ നാസർ ലത്വീഫി സ്വാഗതവും മുസ്തഫ കൈപ്പമംഗലം നന്ദിയും പറഞ്ഞു.