ലുലു @ 171: ലുലു ഗ്രൂപ്പിന്റെ 171 മത്തേതും ബഹ്റൈനിലെ ഏട്ടാമത്തേതുമായ ഹൈപ്പർമാർക്കറ്റ് മുഹറഖിൽ പ്രവർത്തനമാരംഭിച്ചു

PHOTO 3

മനാമ: ലുലു ഗ്രൂപ്പിന്റെ 171 മത്തേതും ബഹ്റൈനിലെ ഏട്ടാമത്തേതുമായ ഹൈപ്പർമാർക്കറ്റ് ശാഖ മുഹറഖിൽ ഇന്ന് പ്രവർത്തനമാരംഭിച്ചു. 8500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ് നിർമിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണ് ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും – മാനേജിംഗ് ഡയറക്ടറുമായ എം . എ യൂസഫലി,വാണിജ്യ – വ്യവസായ – ടൂറിസം – വകുപ്പ് മന്ത്രി സയ്യദ് അൽ സയാനി , തൊഴിൽ വകുപ്പ് മന്ത്രി ജമീൽ ഹുമൈദാൻ , – തൊഴിൽ – മുനിസിപ്പാലിറ്റീസ് – നഗരാസൂത്രണ – മന്ത്രി എസ്സാം ബിൻ അബ്ദുള്ള ഖലാഫ് , മുഹറഖ് ഗവർണർ സൽമാൻ ബിൻ ഇസ് – ബിൻ ഹിന്ദി , മുനിസിപ്പൽ – കൌൺസിലർമാർ , ,ലുലു ബഹ്റൈൻ സി . ഇ . ഒ ജൂസർ രൂപവാല തുടങ്ങിയവർ പങ്കെടുത്തു.

 

ബഹ്‌റൈൻ ലേബർ മിനിസ്ട്രിയുമായി ചേർന്ന് ബഹ്റൈനികൾക്ക് അവരുടെ കഴിവുകൾ വളർത്തുന്നതിന് ആവിശ്യമായ പരിശീലനം നൽക്കുകയും അത് രാജ്യത്ത് മാത്രമല്ല ജി സി സി യിലെ ലുലു ശാഖയിൽ നല്ല പ്രവർത്തനം കാഴ്ച വെക്കാൻ അവർക്ക് സാധിച്ചു അതിൽ ഞങ്ങൾ അഭിമാനിക്കുന്നു. 1200 ബഹ്റൈനികൾ അതിൽ 450 ഓളം സ്ത്രീകൾ ലുലു ഗ്രൂപ്പിൽ പ്രവർത്തിക്കുന്നുണ്ട്. ബഹ്‌റൈൻ സ്വദേശി വത്കരണത്തെ പിന്തുണയ്ക്കുകയും അടുത്ത ഒരു വർഷത്തിനുള്ളിൽ 500 ബഹ്റൈനികളെ നിയമിക്കാനുള്ള പ്രക്രിയ ആരംഭിച്ചതായും യൂസഫലി പറഞ്ഞു. 2020 ഓടെ ജി സി സി യിലും ഇന്ത്യയിലുമായി 32 പുതിയ ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും ആരംഭിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വർഷത്തിനുള്ളിൽ മൂന്ന് ഔട്ലെലെറ്റുകൾ കൂടി ബഹ്റൈനിൽ തുറക്കുമെന്നും ഹൈപ്പർ മാർക്കറ്റിൽ ബഹ്‌റൈനിലെ കാർഷിക ഉത്പന്നങ്ങൾക്കായി പ്രത്യേക സെക്ഷൻ ഒരുക്കിയതായും ലുലു ഗ്രൂപ്പ് ചെയർമാനും – മാനേജിംഗ് ഡയറക്ടറുമായ എം . എ യൂസഫലി ഉദ്ഘാടന വേളയിൽ മാധ്യമ പ്രവർത്തകരുമായി പങ്കുവെച്ചു.

https://m.facebook.com/story.php?story_fbid=2387999161476108&id=2070756719867022

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!