മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ ‘പുതിയ ഇന്ത്യ’ എന്ന തലക്കെട്ടിൽ ഡോക്യുമെൻ്ററി പ്രദർശനവും / ചർച്ച സദസ്സും സംഘടിപ്പിച്ചു. പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമായ അംജദ് അലി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയുടെ നിർവചനം തന്നെ മാറാവുന്ന തരത്തിൽ ഉള്ള സംഭവ വികാസങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്, ഇന്ത്യ എന്ന ആശയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് രാജ്യ നിവാസികൾ ശ്രദ്ധ തിരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശേഷം റാം കേ നാം എന്ന ഡോക്യുമെൻ്ററി പ്രദർശനവും നടത്തി.
യൂത്ത് ഇന്ത്യ ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ യൂത്ത് ഇന്ത്യ പ്രസിഡൻ്റ് അജ്മൽ ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് യൂനുസ് സലീം അമുഖവും , ജനറൽ സെക്രട്ടറി ജുനൈദ് സമാപനവും നിർവഹിച്ചു. ജൈസൽ കായണ്ണ, സിറാജ് കിഴുപ്പുള്ളികര, ഇജാസ്, അൻസാർ, നൂർ, ഷൗക്കത്ത് എന്നിവർ പരിപാടിക്ക് നേതൃതം നൽകി.