bahrainvartha-official-logo
Search
Close this search box.

മലർവാടി യൂണിറ്റ് രൂപീകരിച്ചു

IMG-20240219-WA0046(1)

മനാമ: മലർവാടി ബഹ്റൈൻ ഗുദൈബിയ കേന്ദ്രീകരിച്ച് പുതിയ യൂണിറ്റ് രൂപീകരിച്ചു. കുട്ടികളുടെ വിവിധ തരത്തിലുള്ള സർഗ്ഗശേഷികൾ പ്രകടിപ്പിക്കാനുള്ള ഒരിടമാണ് മലർവാടി കൂട്ടായ്മ. വൈവിധ്യമാർന്ന കലാ – കായിക പരിപാടികളിലൂടെ കുട്ടികൾക്ക് വിനോദവും വിജ്ഞാനവും നൽകുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പുതിയ യൂണിറ്റ് ഉൽഘാടനം ചെയ്തു സംസാരിച്ച യുനുസ് സലീം പറഞ്ഞു. മലർവാടി കൺവീനർ നൗമൽ റഹ്മാൻ കുട്ടികളുമായി സംവദിച്ചു.

 

യൂണിറ്റ് കേപ്റ്റനായി ഹയ, വൈസ് ക്യാപ്റ്റൻ ആയി ഹലീമ എന്നിവരെ തെരഞ്ഞെടുത്തു. ആമിന മനാൽ, ആയിഷ ജന്ന, ആയിഷ സഹ്‌റ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഡോൾ പാസിങ്, വേർഡ് മേക്കിങ്, കളർ ഐഡന്റിഫിക്കേഷൻ തുടങ്ങിയ മത്സരങ്ങൾ നടന്നു. നസീമ(മലർവാടി, വനിത കൺവീണർ), സൈഫുന്നിസ, ഷമീമ, ഷാഹിദ, ജസീന, സീനത്, മുഫീദ, അർഷിദ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!