മനാമ: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഒഐസിസി കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന കുടുംബസംഗമം ഇന്ന് വൈകുന്നേരം 6 മണി മുതൽ (23.02.2024, വെള്ളിയാഴ്ച ) സൽമാനിയ കലവറ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് വിവിധ കലാ പരിപാടികളോടുകൂടി നടത്തുന്നതാണ്. ഒഐസിസി ഗ്ലോബൽ, ദേശീയ നേതാക്കൾ പങ്കെടുക്കുമെന്ന് ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് മോഹൻ കുമാർ നൂറനാട്, ജില്ലാ ജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല എന്നിവർ അറിയിച്ചു.