മനാമ: ഐ വൈ സി സി മുഹറഖ് ഏരിയ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര നായകനും ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആയിരുന്ന മൗലാന അബുൽ കലാം ആസാദ് അനുസ്മരണം നടത്തി. ഏരിയ പ്രസിഡന്റ് രതീഷ് രവിയുടെ അധ്യക്ഷതയിൽ നടന്ന യോഗം കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. അനസ് റഹിം വിഷയവതരണം നടത്തി.
അബ്ദുൽ മൻഷീർ അനുസ്മരണ പ്രഭാഷണം നടത്തി. മതേതര ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ആളായിരുന്നു മൗലാന ആസാദ് എന്നും ഒരു മത വിശ്വാസിക്ക് എങ്ങിനെ മതേതര നിലപാടുകൾ മുറുകെ പിടിക്കാം എന്ന് ജീവിതത്തിലൂടെ കാണിച്ചു തന്ന മഹത് വെക്തി ആയിരുന്നു അദ്ദേഹമെന്നും അനുസ്മരണ പ്രഭാഷകർ അഭിപ്രായപ്പെട്ടു. കേന്ദ്ര ജോ. സെക്രട്ടറി ഷിബിൻ തോമസ്, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി റിയാസ് സ്വാഗതവും ട്രഷറർ അൻഷാദ് റഹിം നന്ദിയും പറഞ്ഞു.