bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ തൃശ്ശൂർ കുടുംബം ബാറ്റ്മിൻ്റൺ ടൂർണമെൻ്റ് സംഘടിപ്പിച്ചു

WhatsApp Image 2024-02-26 at 8.53.34 AM

മനാമ: ബഹ്റൈനിലെ തൃശ്ശൂർ സ്വദേശികളുടെ കൂട്ടായ്മയായ ബഹ്റൈൻ തൃശ്ശൂർ കുടുംബം സീസൺ1 ബാറ്റ്മിൻ്റൺ ടൂർണമെൻ്റ് കരാനയിൽ ഉള്ള ഹോം ഓഫ് ബാറ്റ്മിൻ്റൺ കോർട്ടിൽ വെച്ച് നടത്തി. 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വിപിൻ & ഡെറിൻ വിജയികളും സക്കി & ഫരീദ് റണ്ണറപ്പുമായി.

വിജയികൾക്കുള്ള ഡെയ്ലി സ്പോർട്ട്സ് സ്പോൺസർ ചെയ്ത ട്രോഫികളും എയർഹോം ട്രാവൽസ് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡുകളും BTK സ്പോർട്ട്സ് സെക്രട്ടറി വിജോ വർഗ്ഗീസ്സ് BTK സെക്രട്ടറി അനൂപ് ചുങ്കത്ത് എന്നിവർ കൈമാറി.

കാർ ട്രേഡിങ്ങ് W.L.L , NEC എന്നിവർ സ്പോൺസർമാരായ BTK ബാറ്റ്മിൻ്റൺ സീസൺ 1 ടൂർണമെൻ്റിന് BTK സ്പോർട്ട്സ് സെക്രട്ടറി വിജോ വർഗ്ഗീസ് , BTK പ്രസിഡൻ്റ് ജോഫി ജോസ് , ട്രഷറർ നീരജ് നാരായണൻ വൈസ് പ്രസിഡൻ്റ് സലിം ഇബ്രാഹിം , ജോയിൻ സെക്രട്ടറി വിനോദ് ഇരിക്കലി ഫൗണ്ടർ മെമ്പറായ നിജേഷ് മാള എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!