മനാമ: ലൈറ്റ്‌സ് ഓഫ് കൈൻഡ്നസ് നാലാം വാർഷികം മനാമ ഏരിയയിലെ താഴ്ന്ന വരുമാനക്കാരുടെ താമസസ്ഥലത്ത് ഉച്ചഭക്ഷണ പാക്കറ്റുകളും മധുരപലഹാരങ്ങളും പഴങ്ങളും വിതരണം ചെയ്തുകൊണ്ട് ആഘോഷിച്ചു. കൂടാതെ, നിർദ്ധനരായ കുടുംബങ്ങൾക്കും ബാച്ചിലർമാർക്കും പ്രീ റമദാൻ ഡ്രൈ ഫുഡ് വിതരണവും ആരംഭിച്ചു.
ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ് സ്ഥാപകൻ സയ്യിദ് ഹനീഫിന് ബഹ്‌റൈനിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കായുള്ള സാമൂഹിക, ക്ഷേമ പ്രവർത്തനങ്ങൾക്ക് ജർമ്മനിയിലെ ഇൻ്റർനാഷണൽ അച്ചീവേഴ്‌സ് ഫൗണ്ടേഷൻ ഹെഡ് ഓഫീസിൽ നിന്ന് ബെസ്റ്റ് ഹ്യൂമാനിറ്റി അവാർഡ് ലഭിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ ഡിലൈറ്റ്‌സ് റെസ്റ്റോറൻ്റിൽ നടന്ന യോഗത്തിൽ യുണൈറ്റഡ് പേരൻ്റ്‌സ് പാനൽ അദ്ദേഹത്തെ ആദരിച്ചു.