മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി എഫ് ബഹ്റൈൻ ) അൽഹിലാൽ ഹോസ്പിറ്റൽ ആൻറ്റ് മെഡിക്കൽ സെന്ററിന്റെ മനാമ ബ്രാഞ്ചുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്നൂറോളം പേർക്ക് ക്യാമ്പ് കൊണ്ട് വിവിധ ബ്ലഡ് ടെസ്റ്റ് നടത്തുവാനുള്ള സൗജന്യ അവസരം ലഭിച്ചു. തുടർന്നുള്ള 10 ദിവസം സൗജന്യമായി ഡോക്ടറുടെ സേവനവും ക്യാമ്പിന്റെ ഭാഗമായി ലഭിക്കും.
ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ: ബിനു മണ്ണിൽ വർഗീസ് മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും കൺവീനർ സവിനേഷ് നന്ദിയും രേഖപ്പെടുത്തി. ഡോ: പി. വി. ചെറിയാൻ, നജീബ് കടലായി (തണൽ), ഷാജി പുതുക്കുടി (ട്രഷറർ കെ.പി.എഫ്), ഗഫൂർ ഉണ്ണികുളം,ബോബി പാറയിൽ (ഒ.ഐ.സി സി), ഡോ: മുഹമ്മദ് അഹ്സാൻ ( ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് അൽഹിലാൽ ), സഫ്വാൻ (അൽഹിലാൽ ), ബിനു മണ്ണിൽ (ബഹ്റൈൻ പ്രതിഭ ), അനീഷ് (നൗക ബഹ്റൈൻ), ബഷീർ (കാരുണ്യ പാലിയേറ്റീവ്), കെപിഎഫ് രക്ഷാധികാരികളായ സുധീർ തിരുന്നിലത്ത്, കെ.ടി. സലീം, യു.കെ ബാലൻ , ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ് എന്നിവർ സംസാരിച്ചു.
അൽഹിലാൽ മെഡിക്കൽ സെന്റർ ഡോക്ടേഴ്‌സിനും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും സഹായകമായി കെ.പി. എഫ് എക്സിക്യുട്ടീവ് കമ്മിറ്റി, ചാരിറ്റി വിംഗ്, വനിതാ വിഭാഗം എന്നിവയുടെ അംഗങ്ങളും ക്യാമ്പ് വിജയകരമാക്കുവാൻ പ്രയത്നിച്ചു. ബബീന സുനിൽ നിയന്ത്രിച്ച യോഗ നടപടിയിൽ ജനറൽ കോഡിനേറ്റർ ജയേഷ് വി.കെ സന്നിഹിതനായി.