മനാമ: 36 വർഷത്തെ ബഹ്‌റൈനിലെ സേവനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന ജേക്കബ് റോയ്ക്ക് ബഹ്‌റൈൻ കേരളീയ സമാജം യാത്രയയപ്പു നൽകി. മാർച്ച് ഒന്നിന് വൈകുന്നേരം 5 മണിക്ക് നടന്ന ഫിലിം ക്ലബ് അവാർഡ് ഫെസ്റ്റിവലിൽ ബികെഎസ് അദ്ദേഹത്തെ ആദരിച്ചു.
ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മറ്റ് ഭരണസമിതി അംഗങ്ങൾ ,അതിഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ബികെഎസ് പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അദ്ദേഹത്തിന് മെമൻ്റോ സമ്മാനിച്ചു. 2004-ലെ കേരളോത്സവം ജേതാക്കളായ ടീമിൻ്റെ ക്യാപ്റ്റനായിരുന്നു ശ്രീ ജേക്കബ് റോയ് . ഹസ്സൻ & ഹബീബ് s/o മഹമൂദ് ഗ്രൂപ്പ് ഓഫ് കമ്പനികളിൽ (ഫൈൻ ഫുഡ്, കാൻഡ ഡ്രൈ) 33 വർഷമായി അദ്ദേഹം ജോലി ചെയ്തുവരികയായിരുന്നു.