ഒഐസിസി ഇഫ്താർ മാർച്ച്‌ 15ന് 251അംഗ സ്വാഗതസംഗം രൂപീകരിച്ചു

oicc

മനാമ : പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ ബഹ്‌റൈനിലെ പ്രവാസി സമൂഹവും തയാറെടുപ്പുകൾ തുടങ്ങി. കഴിഞ്ഞ നിരവധി വർഷങ്ങളായി ബഹ്‌റൈനിലെ പൊതു സമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്ന ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ഈ വർഷം നടത്തുന്ന ഇഫ്താർ വിരുന്ന് മാർച്ച് 15 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുന്നതാണ് എന്ന് ഒഐസിസി വാർത്താകുറുപ്പിലൂടെ അറിയിച്ചു. നാട്ടിൽ നിന്ന് മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ എത്തിച്ചേരും എന്ന് സംഘാടകർ അറിയിച്ചു. ഇഫ്താർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി 251 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. ഇബ്രാഹിം അദ്ഹം ( ജനറൽ കൺവീനർ ), സൈദ് എം എസ് ( പ്രോഗ്രം കമ്മറ്റി കൺവീനർ ), ജീസൺ ജോർജ്( ഫിനാൻസ് കമ്മറ്റി കൺവീനർ ), ലത്തീഫ് ആയംചേരി, ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, നെൽസൺ വർഗീസ്‌, മിനി മാത്യു ( ഫുഡ്‌ കമ്മറ്റി കൺവീനേഴ്സ് )ചെമ്പൻ ജലാൽ, രവി കണ്ണൂർ, അഡ്വ. ഷാജി സാമൂവൽ, നസിം തൊടിയൂർ, ജോൺസൻ കല്ലുവിളയിൽ, ജോയ് ചുനക്കര (റിസപ്‌ഷൻ കമ്മറ്റി കൺവീനേഴ്സ്) ഷമീം കെ. സി, ജവാദ് വക്കം, വിഷ്ണു കലഞ്ഞൂർ, ജയിംസ് കുര്യൻ, രഞ്ചൻ കേച്ചേരി, രജിത് മൊട്ടപ്പാറ,സൈഫിൽ മീരാൻ,സൽമാനുൽ ഫാരിസ് ( പബ്ലിസിറ്റി കമ്മറ്റി കൺവീനേഴ്സ്), ജേക്കബ് തേക്ക്തോട്, പ്രദീപ്‌ മേപ്പയൂർ,റോബി തിരുവല്ല, പ്രശാന്ത് പനച്ചി മൂട്ടിൽ, ദാനിയേൽ തണ്ണിതോട്,അൻസൽ കൊച്ചൂടി ( വാളന്റിയെഴ്സ് കമ്മറ്റി )സുനിൽ ചെറിയാൻ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, വർഗീസ്‌ മോടയിൽ, വിനോദ് ദാനിയേൽ, ബിജു എം ദാനിയേൽ, സിബി തോമസ് (ഹാൾ അറേഞ്ച്മെന്റ്കമ്മറ്റി ) തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയെ തെരഞ്ഞെടുത്തു .ബി എം സി മീഡിയ സിറ്റി ഓഡിറ്റൊറിയത്തിൽ വച്ച് ചേർന്ന സ്വാഗതസംഘ യോഗത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ബിനു കുന്നന്താനം,
മൊബൈൽ :39288712.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!