മുഹറഖ് സെൻട്രൽ ബഹ്‌റൈൻ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തു

20190523_014509_0

മനാമ: ആധുനിക രീതിയിൽ നിർമ്മിച്ച ബഹ്‌റൈനിലെ വാണിജ്യ സമുച്ചയമായ മുഹറഖ് സെൻട്രലിന്റെ ഉദ്ഘാടനം ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽഖലീഫ നിർവഹിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ , ബഹ്‌റയ്ൻ കിരീടാവകാശി കാര്യാലയം മേധാവി ശൈഖ് ഖലീഫ ബിൻ ദൈജ്, മുനിസിപ്പൽ കാര്യവകുപ്പ് മന്ത്രി ഇസാം ഖലാഫ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ മുഹറഖ് സെൻട്രലിലെ പ്രധാന ആകർഷണമായ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല നിർവഹിച്ചു . ബഹ്റൈനിലെ എട്ടാമതും ആഗോളതലത്തിൽ 171മതും ഹൈപ്പർമാർക്കറ്റാണിത്.

90,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് പണിത പുതിയ ഹൈപ്പർമാർക്കറ്റ് സജ്ജമായിരിക്കുന്നത്.

2020 ആകുമ്പോഴേക്കും 32 പുതിയ ഹൈപ്പർ മാർക്കറ്റുകൾ ജി സി സി രാജ്യങ്ങളിൽ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി പറഞ്ഞു. ബഹ്റൈനിലെ പ്രവർത്തനങ്ങൾക് പൂർണ്ണ പിന്തുണയാണ് ബഹറിൻ സർക്കാർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വദേശി ഉത്പന്നങ്ങൾക്ക് ലുലുവിൽ കൂടുതൽ പ്രാമുഖ്യം നൽകുന്നുണ്ടെന്നും യൂസുഫലി പറഞ്ഞു.

സി ഇ ഒ സൈഫി രുപവാല , എക്സിക്യു്ട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം എ, ലുലു ബഹ്‌റൈൻ ഡയറക്ടർ ജൂസർ രുപാവാല എന്നിവരും സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!