മനാമ: പ്രമുഖ പണ്ഢിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം ദിനപത്രം രക്ഷാധികാരിയുമായ മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍ നാളെ (23, വ്യാഴാഴ്ച) ബഹ്റൈനിലെത്തും.
വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ബഹ്റൈന്‍ ഇൻ്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തുന്ന ഉസ്താദിന് സമസ്ത ബഹ്റൈന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കും.
ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ബഹ്റൈിലെത്തിയ ഉസ്താദ് പങ്കെടുക്കുന്ന വിപുലമായ ദുആ മജ് ലിസും ഇഫ്താര്‍ മീറ്റും 24ന് വെള്ളിയാഴ്ച 4.30 മുതല്‍ മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ആസ്ഥാനത്ത് നടക്കും. ചടങ്ങില്‍ ബഹ്റൈനിലെ പ്രമുഖര്‍ പങ്കെടുക്കും. വിശ്വാസികള്‍ക്ക് ഉസ്താദിനെ നേരില്‍ കാണാനുള്ള അവസരവും ഇവിടെ ഉണ്ടായിരിക്കും.
ജാതി മത ഭേദമന്യെ നാട്ടിലും മറുനാട്ടിലും മാണിയൂര്‍ ഉസ്താദിനെ നേരില്‍ കാണാനും അനുഗ്രഹം നേടാനുമായി എത്തുന്ന വിശ്വാസികള്‍ ഏറെയാണ്.
കണ്ണൂര്‍ ജില്ലയിലെ ചെറുവത്തല പ്രദേശത്തെ സുപ്രസിദ്ധരായ പുറത്തില്‍ ശൈഖിന്‍റെ കുടുംബ പരന്പരയില്‍ പെട്ട ശ്രേഷ്ഠ പണ്ഢിതന്‍ കൂടിയാണ് മാണിയൂര്‍ ഉസ്താദ്.
ഇവിടെ ബുശ്റ മന്‍സിലില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഉസ്താദിന്‍റെ സാമീപ്യവും അനുഗ്രഹവും തേടി എത്തുന്നത് ആയിരങ്ങളാണ്. ഒരാഴ്ച മുന്പ് ടോക്കണ്‍ എടുത്ത് ഉസ്താദിനെ കാണാനായി കാത്തിരിക്കുന്നവരുടെ നീണ്ട നിരയും ഇവിടെ പതിവു കാഴ്ചയാണ്.
ഒരു ആശുപത്രിയുടെ പ്രതീതി ജനിപ്പിക്കുമാര്‍ കാന്‍സര്‍ രോഗികള്‍, കിഡ്നി രോഗികള്‍ തുടങ്ങി മാരകമായ രോഗം ബാധിച്ചവര്‍ മുതല്‍ ശാരീരികമായും മാനസികമായും പ്രയാസപ്പെടുന്നവരും വിവിധ ഭാഗങ്ങളിലായി ആത്മീയ സദസ്സുകളില്‍ പങ്കെടുപ്പിക്കാനായി ഒരു തിയ്യതി തേടിയെത്തുന്നവരുമെല്ലാം കൂട്ടത്തിലുണ്ടാകും.
എല്ലാവര്‍ക്കുമായി നീക്കിവെക്കാന്‍ ഒരു മിനുട്ടു പോലും സമയമില്ലാത്ത ഉസ്താദ് രോഗികള്‍ക്കെല്ലാം പ്രത്യേകമായി മന്ത്രിച്ച വെള്ളം നല്‍കി പ്രാര്‍ത്ഥന നടത്തുന്നതും അവര്‍ക്ക് ആശ്വാസമാകുന്നതും പതിവാണ്.
അനിയന്ത്രിതമായി തീര്‍ന്ന സന്ദര്‍ശകരുടെ തിരക്ക് ഒഴിവാക്കാനാണ് ഒരാഴ്ച മുന്പ് ടോക്കണ്‍ നല്‍കുന്ന രീതി സ്വീകരിക്കപ്പെട്ടത്. അപ്രകാരം 2000 ടോക്കണ്‍ മാത്രമേ ഒരാഴ്ച വിതരണം ചെയ്യൂവെന്നതും സന്ദര്‍ശക ബാഹുല്ല്യം വിളിച്ചറിയിക്കുന്നതാണ്.
2000ത്തിനു മുകളില്‍ വരുന്ന സന്ദര്‍ശകര്‍ക്കെല്ലാം തൊട്ടടുത്ത ആഴ്ചയിലേക്കാണ് ടോക്കണ്‍ ലഭിക്കുന്നത്.. എന്നിട്ടും ഒരാഴചക്കപ്പുറം ഉസ്താദിന്‍റെ സാന്നിധ്യം കൊതിച്ച് കാത്തിരിക്കുന്ന ജാതി-മത-ഭേദമന്യെയുള്ള വിശ്വാസികളുടെ കാത്തിരിപ്പും ഏറെ വിസ്മയകരമാണ്.
ഈ തിരക്കിനിടയില്‍ നിന്നാണ് ഉസ്താദ് ഇന്ന് ബഹ്റൈനിലെത്തുന്നത്. അതു കൊണ്ടു തന്നെ ഉസ്താദിന്‍റെ ഈ സന്ദര്‍ശനം ബഹ്റൈനിലെ വിശ്വാസി സമൂഹം വലിയ ആഹ്ളാദത്തോടെയും പ്രതീക്ഷയോടെയുമാണ് കാണുന്നത്.
ഉസ്താദിനെ വ്യക്തിപരമായി കാണാനും അനുഗ്രഹം തേടാനും സംഘാടകരുമായി നേരത്തെ തന്നെ ബന്ധപ്പെടുന്നവരുമുണ്ട്.
ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച വൈകിട്ട് 4.30മുതല്‍ ഇഫ്താര്‍ വരെയുള്ള സമയം വിപുലമായ രീതിയില്‍ ഉസ്താദിന്‍റെ നസ്വീഹത്തിനും കൂട്ടുപ്രാര്‍ത്ഥനക്കും അവസരമൊരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-39474715, 39128941.