bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂൾ കാമ്പസിൽ പുതുതായി നിർമ്മിച്ച സെക്യൂരിറ്റി ക്യാബിൻ ഉദ്ഘാടനം ചെയ്തു

New Project - 2024-03-09T193802.760

മനാമ: ഇന്ത്യൻ സ്‌കൂൾ ഇസാ ടൗൺ കാമ്പസിന്റെ പ്രവേശന കവാടത്തിൽ പുതുതായി നിർമ്മിച്ച സുരക്ഷാ ക്യാബിൻ തുറന്നു. പുതിയ സുരക്ഷാ ക്യാബിന്റെ ഉദ്ഘാടനം സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് നിർവഹിച്ചു.

ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ സ്‌കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, രഞ്ജിനി മോഹൻ, മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവരും ഒപ്പം സ്‌കൂൾ മുൻ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, മുൻ ഭരണസമിതി അംഗങ്ങളായ എൻ.എസ് പ്രേമലത, രാജേഷ് എം എൻ, അജയകൃഷ്ണൻ വി, കമ്മ്യുണിറ്റി നേതാക്കൾ എന്നിവരും പങ്കെടുത്തു.

സ്‌കൂൾ വാർഷിക ജനറൽ ബോഡി യോഗത്തിന്റെ ആവശ്യമായ അംഗീകാരം ലഭിച്ച ശേഷമാണ് ഇന്ത്യൻ സ്‌കൂൾ പുതിയ സുരക്ഷാ ക്യാബിൻ നിർമ്മിച്ചത്. മുൻ ഭരണസമിതി അംഗം രാജേഷ് എം.എൻ ആണ് പദ്ധതി നിർദ്ദേശിച്ചത്. കാമ്പസ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സുരക്ഷാ ക്യാബിനിൽ സിസിടിവി സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. പുതുതായി തുറന്ന ക്യാബിനിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും സന്ദർശകർക്കും വേണ്ടി പ്രത്യേക മുറികൾ സജ്ജമാക്കിയിരിക്കുന്നു.

 

സ്കൂൾ കോമ്പൗണ്ടിലും ഇടനാഴികളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ സുരക്ഷിതവും ജാഗ്രതയുമുള്ള അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള സ്ഥാപനത്തിന്റെ അർപ്പണബോധത്തിന് അടിവരയിടുന്നതാണ് ഈ നിർമ്മാണ പ്രവർത്തനമെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!