മനാമ: സാർവ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ചു പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം മാർച്ച് 8 വെള്ളിയാഴ്ച്ച വൈകിട്ട് സൽമാനിയ കലവറ ഹോട്ടലിൽ വച്ച് കേക്ക് മുറിച്ചു വനിതാ ദിനം ആഘോഷിച്ചു.
പൂർണ്ണമായും അസോസിയേഷൻ വനിതാ വിഭാഗം നേതൃത്വം കൊടുത്ത പരിപാടിയിക്ക്
അസോസിയേഷനിലെ വനിതകളും കുട്ടികളും അവതരിപ്പിച്ച വിവിധ നൃത്തം ഇനങ്ങൾ, പാട്ട്
തുടങ്ങിയ അനേകം കലാ പരിപാടികളും, നിരവധി ഗെയിംസും കൊഴുപ്പേകി.
ലേഡീസ് വിങ്ങ് പ്രസിഡന്റ് ഷീലു വർഗ്ഗീസ്, സെക്രട്ടറി സിജി തോമസ്, എക്സികൂട്ടിവ് അംഗങ്ങളായ ദയാ ശ്യാം, രേഷ്മ ഗോപിനാഥ്, അഞ്ജു വിഷ്ണു, ലിബി ജയ്സൺ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.