മനാമ: സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ ദാറുൽ ഉലും മദ്റസ റംസാൻ 1 മുതൽ 30 വരെ നോമ്പ് തുറ നടത്താൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. 200 മുതൽ 220 പേർക്ക് വരെ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ ആണ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കോഡിനേറ്റർ ബഷീർ ദാരിമി എരുമാട് ആരാധന കർമ്മങ്ങൾക്ക് നേതൃത്വം നൽകും.
ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്‌താർ കമ്മറ്റിക്ക് രൂപം നൽകി. ചെയർമാൻ ലതീഫ് ചെറുകുന്ന്, കൺവീനർ ഉമ്മർ തുരപ്പ, ട്രഷറർ സജ്ജാദ് ബദറുദ്ദീൻ, ഓർഗനൈസിംഗ് സെക്രട്ടറി ജബ്ബാർ എന്നിവരാണ് കമ്മിറ്റി ഭാരവാഹികൾ