അമേഠിയിലെ ആദ്യഫലസൂചനകള്‍ പുറത്തു വന്നപ്പോൾ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വൻ തിരിച്ചടി. രാഹുല്‍ഗാന്ധിയെ നാലായിരത്തിലേറെ വോട്ടുകള്‍ക്ക് പിൻതള്ളി സ്മൃതി ഇറാനി മുന്നേറ്റം തുടരുന്നു. വോട്ടെണ്ണലിന്റെ ആദ്യനിമിഷങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന് മുന്നേറാനായെങ്കിലും പിന്നീടങ്ങോട്ട് സ്മൃതി ഇറാനി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മുന്നേറ്റം തുടരുകയാണ്. അദ്ദേഹത്തിന്റെ ലീഡ് ഒരുലക്ഷം കവിഞ്ഞു. എല്ലാ നിയമസഭ മണ്ഡലങ്ങളിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മുന്നേറ്റം തുടരുന്നത്.