വമ്പിച്ച ലീഡുമായി എൻ ഡി എ; കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

വമ്പിച്ച ലീഡുമായി എൻ ഡി എ നേതാക്കളായ മോദി,അമിത് ഷാ, സ്‌മൃതി ഇറാനി എന്നിവർ മുന്നേറ്റം തുടരുകയാണ്. ആദ്യ ഒരു മണിക്കൂറിൽത്തന്നെ എൻഡിഎ യുടെ ലീഡ് നില കേവലഭൂരിപക്ഷത്തിലെത്തിയിരുന്നു. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച മോദി സര്‍ക്കാരിന്റെ തുടര്‍ഭരണം ശരിവച്ച് എന്‍ഡിഎ ലീഡ് നില 300 സീറ്റിനു മുകളിൽ കടന്നു.

വാരണാസിയില്‍ മോദിയുടെ ലീഡ് 93,000 മുകളിലായി. ഗാന്ധി നഗറിൽ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ ലീഡ് രണ്ട് ലക്ഷം കടന്നു. അമേഠിയില്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ സ്മൃതി ഇറാനി മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ലീഡ് നിലയിൽ സ്മൃതി ഇറാനി മികച്ച മുന്നേറ്റമാണ് തുടരുന്നത്. എന്നാൽ വയനാട്ടിൽ മികച്ച ലീഡോടെ രാഹുൽ ഗാന്ധി മുന്നേറുകയാണ്. 2014-ലെ സീറ്റുകളേക്കാൾ കൂടുതൽ സീറ്റുകളിൽ മുന്നിലാണ് ബി ജെ പി.