മനാമ: പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) നടത്തിവരുന്ന കർമ്മങ്ങൾ റമദാനിലും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി സമൂഹത്തിലെ പരിഗണ അർഹിക്കുന്നവർക്ക് തർബിയ ഇസ്‌ലാമിക് സൊസൈറ്റി ഇഫ്താർ ഭക്ഷണത്തിനായി നൽകുന്ന “ഇഫ്‌താർ സ്വാഇം” കൂപ്പണുകൾ വിതരണത്തിനായി അൽ മന്നാഇ സെന്റർ ഏറ്റുവാങ്ങി.
ഹംസ അമേത്ത്, രിസാലുദ്ദീൻ മീത്തൽ മാളികണ്ടി, ടി.പി. അബ്ദുൽ അസീസ്, സി.ടി. യഹ്‌യ, എന്നിവർ സന്നിഹിതരായിരുന്നു.