ഐ.സി.എഫ് -ആർ.എസ്.സി: മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി

മനാമ: കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകങ്ങളായ ഐ.സി.എഫ്.- ആർ.എസ്.സി. എന്നീ സംഘടനകളുടെ മെമ്പർഷിപ്പ് കാമ്പയിന് ബഹ്റൈനിൽ തുടക്കമായി. ധർമപാതയിൽ അണിചേരുക എന്ന പ്രമേയത്തിൽ ജൂൺ 15 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിന്റെ സൽമാബാദ് സെൻട്രൽ തല വിളംബരം ആർ.എസ്.സി. ഗൾഫ് കൗൺസിൽ എക്സിക്യുട്ടീവ് അൻവർ സലീം സഅദി നിർവ്വഹിച്ചു.അബ്ദുൾ സലാം മുസല്യാർ കോട്ടക്കൽ, റഫീക്ക് മാസ്റ്റർ നരിപ്പറ്റ, അബ്ദുറഹീം സഖാഫി വരവൂർ, ഹംസ ഖാലിദ് സഖാഫി എന്നിവർ നേതൃത്വം നൽകി.