bahrainvartha-official-logo
Search
Close this search box.

ലാൽകെയേഴ്‌സ് മെഗാ ഇഫ്താർ സാധാരണക്കാരായ തൊഴിലാളികൾക്കൊപ്പം

lal cares

ബഹ്‌റൈൻ ലാൽകെയേഴ്‌സ് എല്ലാ വർഷത്തെയും പോലെ ഈ റമദാൻ മാസത്തിലും മലബാർ ഗോൾഡുമായി സഹകരിച്ച് നടത്തിയ മെഗാ ഇഫ്താർ മീറ്റ് സൽമാബാദിൽ സാധാരണക്കാരായ അഞ്ഞൂറിലധികം തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ വെച്ച് നടത്തപ്പെട്ടു.

ബഹ്‌റൈൻ ലാൽകെയേഴ്‌സ് പ്രസിഡണ്ട് എഫ്. എം. ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോ ഓഡിനേറ്റർ ജഗത് കൃഷ്ണകുമാർ ഫൈസൽ എഫ്. എം എന്നിവർ ചേർന്ന് മലബാർ ഗോൾഡ് പ്രതിനിധി യാസറിന് ഉപഹാരം കൈമാറി.

വേൾഡ് മലയാളി കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വൈസ് ചെയർമാൻ സന്ധ്യാ രാജേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റുമൈസ, ലിബി ജെയ്സൺ, സൽമാബാദിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകൻ പ്രകാശേട്ടൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ട്രഷറർ അരുൺ ജി. നെയ്യാർ സ്വാഗതവും വൈസ് പ്രസിഡണ്ട് ഡിറ്റോ ഡേവിസ് നന്ദിയും പറഞ്ഞു.

തോമസ് ഫിലിപ്പ്,ഗോപേഷ് അടൂർ, ജെയ്സൺ, നന്ദൻ, ഹരികൃഷ്ണൻ, നിധിൻ, വൈശാഖ്, എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!