മനാമ: ആധുനിക ഇന്ത്യ നേടിയ നേട്ടങ്ങൾക്ക് എല്ലാം അടിസ്ഥാന ശിലപാകിയ രാഷ്ട്രീയ നേതാവാണ് രാജീവ് ഗാന്ധി എന്ന് അദ്ദേഹത്തിന്റെ ഇരുപത്തെട്ടാമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒഐസിസി ഓഫീസിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
കമ്പ്യൂട്ടർ, ടെലി കമ്മ്യൂണിക്കേഷൻ മേഖലകളിൽ രാജ്യം നേടിയ നേട്ടങ്ങൾ ആണ് ലോക ശക്തികൾക്ക് മുന്നിൽ ഇന്ത്യയെ ഒരു പ്രധാന ശക്തിയായി മാറ്റുവാനുള്ള കാരണം. പഞ്ചായത്തീരാജ് – നഗരപാലിക ബില്ല് അദ്ദേഹത്തിന്റെ സ്വപ്നം ആയിരുന്നു. ഇൻഡ്യയുടെ ഗ്രാമങ്ങൾ സ്വയംപര്യാപ്‌തതയിൽ എത്തിചേരുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നം ആയിരുന്നു. ആരോഗ്യ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കുവാൻ അദ്ദേഹത്തിന്റെ ഭരണ സമയത്തു സാധിച്ചു എന്നും യോഗം വിലയിരുത്തി.
ഒഐസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, ട്രഷറർ അഷ്‌റഫ് മർവ, വൈസ് പ്രസിഡന്റ് നാസർ മഞ്ചേരി, സെക്രട്ടറി മാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, ജോയ് എം. ഡി, മനു മാത്യു, യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, ജില്ലാ പ്രസിഡന്റ്‌മാരായ രാഘവൻ കരിച്ചേരി, ജമാൽ കുറ്റികാട്ടിൽ, ചെമ്പൻ ജലാൽ, ശ്രീധർ തേറമ്പിൽ, ഷിബു എബ്രഹാം, എബ്രഹാം സാമുവേൽ, ജി. ശങ്കരപ്പിള്ള എന്നിവർ സംസാരിച്ചു. ഒഐസിസി നേതാക്കളായ ജെയിംസ് കുര്യൻ, സോവിച്ചൻ ചേന്നാട്ടുച്ചേരി, തോമസ് കാട്ടുപറമ്പിൽ, സുരേഷ് പുണ്ടൂർ, സൽമാൻ ഫാരിസ്, ഷിജു ആനിക്കാട്, അനിൽ കുമാർ, നിസാർ കുന്നംകുളത്തിൽ, ഫിറോസ് അറഫ, ഷാഹിർ മലോൽ,വിൽസൺ, ജോൺസൻ ടി തോമസ്, ബ്രൈറ്റ് രാജൻ എന്നിവർ നേതൃത്വം നൽകി.