മനാമ: യൂത്ത് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ അൽ മൊയ്‌ഡ് എയർ കണ്ടിഷനിംഗ് , ബാബുൽ കൺസ്ട്രക്ഷൻ , അസീരി കൺസ്ട്രക്ഷൻ, എയർമാക് കൺസ്ട്രക്ഷൻ ക്യാമ്പുകളിലായി ഇഫ്താർ സംഗമങ്ങൾ സംഘടിപിച്ചു . വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച സംഗമത്തിൽ മുന്നൂറോളം തൊഴിലാളികൾ പങ്കെടുത്തു. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ഹക്ക് റമദാൻ സന്ദേശം നൽകി. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ആളുകളെ ചേർത്ത് പിടിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
മനസിന്റെയും ശരീരത്തിന്റെയും ത്യാഗമാണ് നോമ്പിന്റെ ചൈതന്യമെന്നും അദ്ദേഹം കൂട്ടി ചേർത്തു .യൂത്ത് ഇന്ത്യ സേവന വിഭാഗം കൺവീനർ അൽത്താഫ് അഹ്മദ് സംഗമത്തിന് നേത്രത്വം നൽകി .യൂത്ത് ഇന്ത്യ അംഗങ്ങളായ സിറാജ് വിപി , റഹീസ് , നൂർ ,സാജിർ , റമീസ് , സാകിർ , സിറാജ് കിഴുപ്പുള്ളികര , ജുനൈസ്, ബാസിം റിഫ, അൻസീർ എന്നിവർ വളണ്ടിയർ സേവനം അനുഷ്ടിച്ചു.