മനാമ: ഐ വൈ സി സി ഹമദ് ടൗൺ ഏരിയ മുൻ പ്രസിഡന്റും, ആർട്സ് വിംഗ് കൺവീനറും ദീർഘകാലം എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായിരുന്ന ജോൺസൺ കൊച്ചിക്ക് യാത്രയയപ്പ് നൽകി. കെ സിറ്റി ബിസിനസ് സെന്ററിൽ വെച്ച് ചേർന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക് ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
സംഘടയുടെ പേരിലുള്ള ഉപഹാരം ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി കൈമാറി.ജോൺസൺ സംഘടനയ്ക്ക് ഒരു മുതൽകൂട്ടായിരുന്നു എന്നും,നാട്ടിലും കോൺഗ്രസ് പാർട്ടിക്കും, സമൂഹത്തിനും ഗുണകരമാകുന്ന രീതിയിൽ പ്രവർത്തിക്കുവാൻ സാധിക്കട്ടെ എന്നും യോഗത്തിൽ പങ്കെടുത്ത് സംസാ രിച്ചവർ ആശംസിച്ചു.