bahrainvartha-official-logo
Search
Close this search box.

പ്രവാസി മിത്ര വനിതാ ബാഡ്മിൻറൺ ടൂർണമെന്റ് ഏപ്രിൽ 12 ന്

New Project (27)
മനാമ:  പ്രവാസി മിത്ര പ്രവാസി വനിതകൾക്കായി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി മുതൽ  സിഞ്ചിലെ പ്രവാസി ബാഡ്മിന്റൺ കോർട്ടിൽ വെച്ച് നടക്കുന്ന  മത്സരത്തിന്റെ വിജയത്തിനായ്   സബീന അബ്ദുൽ ഖാദർ കൺവീനറായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. റെനി വിനേഷ്, നസ്നീം അൽതാഫ് (രജിസ്ട്രേഷൻ) ജയ്‌നി (മാർക്കറ്റിംഗ് ആൻ്റ് പബ്ലിസിറ്റി)  ലിഖിത ലക്ഷമൺ (സ്പോൺസർ ഷിപ്പ്) റുമൈസ അബ്ബാസ് (ഒഫീഷ്യൽസ്)   സഞ്ജു സാനു (വളൻ്റിയർ).

പ്രവാസി സെൻററിൽ നടന്ന സംഘാടക സമിതി യോഗത്തിൽ പ്രവാസി മിത്ര പ്രസിഡൻറ് വഫാ ഷാഹുൽ അധ്യക്ഷത വഹിച്ചു. സഞ്ജു സാനു സ്വാഗതവും സബീന അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.

പ്രവാസി മിത്ര വനിത ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും മറ്റ്  വിവരങ്ങൾക്കും 35458715, 35146982 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!