മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ന്റെ സഹകരണത്തോടെ മാഅമീറിലെ അൽ ഹിലാൽ മാർബിൾ ഫാക്ടറി ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു. കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജോയിന്റ് സെക്രട്ടറി അഖിൽ രാജ്, ട്രെഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, കെ. ടി. സലിം, കോർഡിനേറ്റർ ജയേഷ് വി. കെ, ചാരിറ്റി കൺവീനർ സവിനേഷ്, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ്, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രജീഷ്,സുജീഷ്, ഫാസിൽ താമരശ്ശേരി, സുധി ചാത്തോത്ത്, സുജിത്ത്, അനിൽകുമാർ, ബബിന ടീച്ചർ, ഷീജ നടരാജ്, സജിത്ത്, സിനിത്ത് എന്നിവർ പങ്കെടുത്തു.