തൃശൂര്‍: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. എന്‍. പ്രതാപൻ 93,633 ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി രാജാജി മാത്യു തോമസ്സിനെയും ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപിയെയും പിന്തള്ളിയാണ് ടി. എന്‍. പ്രതാപൻ വിജയം കൈവരിച്ചത്.