മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ റഫ ലുലു ഹൈപർ മാർക്കറ്റിന് മുൻവശമുള്ള സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഷൈഖ ഹിസ്സ ഇസ്‌ലാമിക് സെന്റർ, ബസാഇർ സെന്റർ എന്നിവയാണ് ഈദ് ഗാഹ് സംഘടിപ്പിക്കുന്നത് ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്. രാവിലെ 5.38ന് നടക്കുന്ന ഈദ് നമസ്കാരത്തിന് ഹാരിസുദ്ദീൻ പറളി നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും ഈദ് പ്രാർത്ഥനക്കായി വരുന്നവർ വുദു നിർവഹിച്ച് മുസല്ലയുമായി വരേണ്ടതാണെന്നും സംഘാടകർ അറിയിച്ചു. അബ്ദുറഹ്മാൻ മുള്ളങ്കോത്ത് ചെയർമാനും റഹീസ് കോർഡിനേറ്ററും നവാസ് ഓപി കൺവീനർ, ജോയിന്റ്. കൺവീനർമാർ: നസീഫ് ടിപി, റിഫ്ഷാദ്, മറ്റ് അംഗങ്ങൾ ആദം ഹംസ, ഹിഷാം, അലി ഉസ്മാൻ, നവാഫ് ടിപി, അൽ അമീൻ, ഓവി മൊയ്ദീൻ, സിദ്ദ്ഖ് നന്മണ്ട, സക്കീർ ചാത്തോത്ത്, ഇസ്മായിൽ മുയിപ്പോത്ത് എന്നീ അംഗങ്ങളടങ്ങുന്ന സ്വാഗത സംഘം രൂപികരിച്ചു.