മനാമ: ഒ ഐ സി സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ “ഹലോ ആന്റോയ്ക്ക് ഒരു വോട്ട് ” കാമ്പയിൻ തുടങ്ങി. കാമ്പയിന്റെ ഭാഗമായി ബഹ്റിനിൽ ഉള്ള പത്തനംതിട്ട ജില്ലയിൽ നിന്നുള്ള മുഴുവൻ പ്രവാസികളെയും, അവരുടെ നാട്ടിലുള്ള കുടുംബത്തെയും ഫോണിൽ ബന്ധപ്പെട്ട് ആന്റോയ്ക്ക് ഒരു വോട്ടുചെയ്യണം എന്ന് അഭ്യർത്ഥിക്കും. അതി നിർണ്ണയകമായ ഈ തെരെഞ്ഞെടുപ്പിൽ ഒരോ വോട്ടും വിലപ്പെട്ടതാണ്. അതിന്റെ പ്രധാന്യം ഉൾകൊണ്ടു കൊണ്ടാണ് ജില്ല കമ്മറ്റി ഇത്തരത്തിലുള്ള ഒരു കാമ്പയിനുമായി മുന്നോട്ട് പോകാനുള്ള തീരുമാനമെടുത്തത് എന്ന് ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ , ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ എന്നിവർ അറിയിച്ചു.