bahrainvartha-official-logo
Search
Close this search box.

“റയ്യാൻ റമദാൻ ക്വിസ് – സീസൺ 4” വിജയികളെ പ്രഖ്യാപിച്ചു

WhatsApp Image 2024-04-20 at 5.50.23 PM

മനാമ: പരിശുദ്ധ റമദാനിൽ റയ്യാൻ സ്റ്റഡി സെന്റർ ഖുർആൻ, ഹദീസ്, ഇസ്‌ലാമിക ചരിത്രം എന്നിവ അവലംബമാക്കിനടത്തിയ റമദാൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ശസ്‌ന ഹസീബ് (ഖത്തർ), മുഫീദ സുൽഫി (യു എ ഇ), വി.എം. താഹിറ (മാഹി -ഇന്ത്യ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും മെഗാ സമ്മാനങ്ങൾ കരസ്ഥമാക്കി.

 

ജി.സി.സി യിൽ നിന്നും ഇന്ത്യയിൽ നിന്നും നൂറു കണക്കിന് മത്സരാർത്ഥികൾ പങ്കെടുത്ത ക്വിസിൽ ദിവസവും ഓരോ വിജയിയെ കണ്ടെത്തിയിരുന്നു. മെഗാ വിജയികൾക്ക് യഥാക്രമം 10,000, 7,500, 5,000 രൂപയും മുഹമ്മദ് അമാനി മൗലവിയുടെ 8 വോള്യത്തിൽ പ്രസിദ്ധീകരിച്ച ഖുർആൻ പരിഭാഷയുമാണ് സമ്മാനമായി നൽകിയത്. കൂടാതെ തൗഹീദ് ഹജ്ജ് & ഉംറ ഗ്രൂപ് നൽകിയ പ്രത്യേക സമ്മാനങ്ങളും വിജയികൾക്ക് ലഭിച്ചു.

മെഗാ വിജയികൾക്കുള്ള സമ്മാനങ്ങൾ അൽ മന്നാഇ സൈന്റിഫിക് വിദ്യാഭ്യാസ വിഭാഗം തലവൻ ഡോ. സഅദുല്ല അൽ മുഹമ്മദി നിർവ്വഹിച്ചു. ദിനേനയുള്ള വിജയികൾക്കുള്ള ട്രോഫികൾ വി.പി. അബ്ദുൽ റസാഖ്, യാക്കൂബ് ഈസ, റിസാൽ എം.എം. എന്നിവർ ചേർന്ന് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!