മനാമ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം ദിനപത്രം രക്ഷാധികാരിയുമായ പ്രമുഖ പണ്ഢിതന്‍ മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍ക്കും സുപ്രഭാതം സി.ഇ.ഒയും റസി.എഡിറ്ററുമായ മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറക്കും ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ സമസ്ത ബഹ്റൈന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
ഇരുവരും പങ്കെടുക്കുന്ന പൊതു പരിപാടി ഇന്ന് (24, വെള്ളിയാഴ്ച) വൈകിട്ട് 4.30 മുതല്‍ മനാമ ഗോള്‍ഡി സിറ്റിയിലെ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇഫ്താര്‍ വരെ നീണ്ടു നില്‍ക്കുന്ന ചടങ്ങില്‍ മാണിയൂര്‍ ഉസ്താദ് നേതൃത്വം നല്‍കുന്ന ദുആ മജ് ലിസ്, നസ്വീഹത്ത് എന്നിവയുമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-39474715, 39128941 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.