മനാമ: ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ വൈ സി സിയുടെ നേതൃത്വത്തിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മനാമ കെ സി റ്റി ഹാളിൽ നടന്ന കൺവൻഷന് , ഐഒസി, കെഎംസി സി,ഒഐസിസി, ആം ആദ്മി പാർട്ടി, നൗക ബഹ്‌റൈൻ തുടങ്ങിയ സംഘടനകളെ അണി നിരത്തി കൊണ്ടാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. കേരളത്തിൽ ഈ പ്രാവശ്യം 20ൽ 20ഉം ഡി എഫ് നേടുമെന്നും, ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ എത്തുമെന്നും കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപെട്ടു.
രാജ്യത്തിന്റെ ഗതി നിർണ്ണയിക്കുന്ന നിർണ്ണായകമായ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കൂടുതൽ സീറ്റ് കിട്ടേണ്ടത് രാജ്യത്തിന്റെ ആവശ്യമെന്നും ജനാധിപത്യവും മതേതരത്വവും നിലനിർത്തുവാൻ കോൺഗ്രസിന് ശക്തി പകരുന്ന നിലയിൽ കേരളത്തിൽ മുഴുവൻ സീറ്റും യു ഡി എഫിന് ലഭിക്കുമെന്നും അത് ജനം മനസിലാക്കിയിട്ടുണ്ട്. കോൺഗ്രസിന് സീറ്റ് കുറയേണ്ടത് ബിജെപി യുടെയും സിപിഎം ന്റെയും ആവശ്യമാണ് എന്നത് കൊണ്ടു രണ്ടു കൂട്ടരും പരസ്പരം ധാരണയിലാണ് പ്രവർത്തിക്കുന്നത്. ഇതു കേരള ജനത മനസിലാക്കി തന്നെയാണ് വോട്ട് ചെയ്യാൻ പോകുന്നത് എന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. പ്രവാസി കുടുംബങ്ങളുടെ വോട്ടുകൾ പരമാവധി യു ഡി എഫിന് അനുകൂലമാക്കുവാനും, അതിനു വേണ്ടിയുള്ള പ്രവർത്തനം ഊർജ്ജിതമാക്കുവാനും നേതാക്കൾ ആഹ്വാനം ചെയ്തു.
ഐ വൈ സി സി പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത് വഹിച്ച യോഗത്തിൽ സെക്രട്ടറി അലൻ ഐസക് സ്വാഗതം പറഞ്ഞു, കെ എം സി സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്‌ഘാടനം ചെയ്തു.കെ എം സി സി വൈസ് പ്രസിഡന്റ് ഷംസുദീൻ വെള്ളികുളങ്ങര മുഖ്യ പ്രഭാഷണം നടത്തി, ഒഐസിസി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഐ ഓ സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഗയാസ്, ആം ആത്മി പാർട്ടി പ്രതിനിധി കെ ആർ നായർ, ആർ എം പി ബഹ്‌റൈൻ സംഘടന നൗക ബഹ്‌റൈൻ പ്രതിനിധി സജിത്ത് വെള്ളിക്കുളങ്ങര, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞി രാമൻ, സാമൂഹിക പ്രവർത്തകൻ ബിജു ജോർജ്ജ്, ഗഫൂർ കൈപ്പമംഗലം, അനിൽ യു കെ, ഓ കെ കാസിം,ലത്തീഫ് കോളിക്കൽ, ജമാൽ കുറ്റികാട്ടിൽ, ഐ വൈ സി സി സ്ഥാപക പ്രസിഡന്റ് അജ്മൽ ചാലിൽ എന്നിവർ സംസാരിച്ചു. അനസ് റഹിം അവതാരകൻ ആയിരുന്നു,ഐ വൈ സി സി ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദി പറഞ്ഞു,