മനാമ: ന്യൂനമർദം മൂലം ഈ മാസം 30 മുതൽ മേയ് നാലു വരെ മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. അസ്ഥിരമായ കാലാവസ്ഥ കുറച്ച് ദിവസം നീണ്ടുനിന്നേക്കാമെന്നും അറിയിപ്പിൽ പറയുന്നു.
പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഏപ്രിൽ രണ്ടാം വാരത്തിലും ബഹ്റൈൻ അടുത്തിടെ സംഭവിച്ചിട്ടില്ലാത്ത കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും നേരിട്ടിരുന്നു. 100 മില്ലീ മീറ്ററിൽ കൂടുതലായിരുന്നു മഴ. വെള്ളക്കെട്ടുമൂലം ഗതാഗത തടസവും നാശനഷ്ടവുമുണ്ടായിരുന്നു.