bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്‌കൂൾ അവാർഡ് ദാന ചടങ്ങിൽ മിഡിൽ സെക്ഷൻ ടോപ്പർമാരെ അനുമോദിച്ചു

New Project (68)

മനാമ: ഇന്ത്യൻ സ്‌കൂൾ മിഡിൽ സെക്ഷൻ കഴിഞ്ഞ അധ്യയന വർഷത്തിൽ അക്കാദമിക മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു. ഇസ ടൗൺ കാമ്പസിൽ നടന്ന വർണ്ണ ശബളമായ പരിപാടിയിൽ മികച്ച അക്കാദമിക പ്രകടനം കാഴ്ചവെച്ച ആറു മുതൽ ഏട്ടുവരെ ക്‌ളാസുകളിലെ 350 ഓളം വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റു നൽകി അനുമോദിച്ചു.

 

വിദ്യാഭ്യാസ വകുപ്പിലെ റിസ്‌ക് അസസ്‌മെന്റ് ആൻഡ് ലീഗൽ അഫയേഴ്‌സ് ഡയറക്ടർ റീം അബോധ് അൽ സനേയി മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിഭാഗം പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

 

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ അവാർഡ് ജേതാക്കളായ വിദ്യാർത്ഥികളുടെ അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും അനുമോദിച്ചു. ഭാവിയിലെ വികസന പരിപാടികളും വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണവും അദ്ദേഹം എടുത്തുപറഞ്ഞു. സ്കൂളിനായി പുതുതായി ഏർപ്പെടുത്തിയ ഓൺലൈൻ ഫീസ് പേയ്മെന്റ് സംവിധാനത്തെ രക്ഷിതാക്കൾ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യാതിഥിക്ക് അഡ്വ.ബിനു മണ്ണിൽ മെമന്റോ സമ്മാനിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു.

 

പുതിയ ദേശീയ വിദ്യാഭ്യാസ നയപരിപാടി വിദ്യാർത്ഥികളെ കൂടുതൽ സർഗ്ഗാത്മകതയുള്ളവരാക്കാൻ ഉതകുമെന്നു അദ്ദേഹം പറഞ്ഞു. സ്‌കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ നന്ദി രേഖപ്പെടുത്തി. സംഘഗാനം, ഇൻവോക്കേഷൻ നൃത്തം, അറബിക് നൃത്തം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ചടങ്ങിന് കൂടുതൽ നിറമേകി. നേരത്തെ ദേശീയ ഗാനത്തോടും വിശുദ്ധ ഖുർആനിലെ സൂക്തങ്ങളോടും കൂടി ചടങ്ങുകൾ ആരംഭിച്ചു.സ്‌കൂൾ ഗായകസംഘം പ്രാർത്ഥന ആലപിച്ചു. കുട്ടികൾക്കുള്ള അവാർഡുകൾ മുഖ്യാതിഥിയും സ്‌കൂൾ അധികൃതരും ചേർന്ന് സമ്മാനിച്ചു. സൈനബ് അലിയും യെദു നന്ദനും അവതാരകരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!