bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലില്‍ കാത്തിരിപ്പ് ധ്യാനം

New Project - 2024-05-13T141224.573

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ് പോള്‍സ് സുവിശേഷ സംഘത്തിന്റെ നേത്യത്വത്തില്‍ മലങ്കര സഭയുടെ പെന്തിക്കോസ്തി പെരുന്നാളിന് മുന്നോടിയായുള്ള കാത്തിരിപ്പ് ദിനങ്ങളോടനുബന്ധിച്ച് നടത്തുന്ന ധ്യാന യോഗങ്ങളും ഗാന ശുശ്രൂഷയും 2024 മെയ്‌ 13, 14, 16 (തിങ്കൾ, ചൊവ്വ, വ്യാഴം) ദിവസങ്ങളിൽ വൈകിട്ട് 7 മണി മുതല്‍ കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നാഗപൂര്‍ ഓര്‍ത്തഡോക്സ് തീയോളജിക്കല്‍ സെമിനാരി അധ്യാപകനും പ്രമുഖ കൺവൻഷൻ പ്രാസംഗികനുമായ റവ. ഫാദര്‍ ജോഷി പി. ജേക്കബ് ആണ​‍് വചന ശുശ്രൂഷയ്ക്ക് നേത്യത്വം നല്‍കുന്നത് എന്നും ഏവരും ഈ ധ്യാന യോഗങ്ങളില്‍ വന്ന​‍് സംബന്ധിക്കണമെന്നും കത്തീഡ്രല്‍ വികാരി റവ. ഫാ​‍ദര്‍ സുനില്‍ കുര്യന്‍ ബേബി, സഹ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, ലേ വൈസ് പ്രസിഡണ്ട് സി. പി. വര്‍ഗ്ഗീസ്, സെക്രട്ടറി എ. ജി. ജോണ്‍സണ്‍ എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!